സ്വന്തം ലേഖകന്‍: ഇറാനെതിരായ ഉപരോധങ്ങള്‍ പുനഃസ്ഥാപിച്ചതായി ട്രംപ് ഭരണകൂടം; ലംഘിക്കുന്നവര്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഇറാനിലെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സൈക്കോളജിക്കല്‍ യുദ്ധതന്ത്രമാണു യുഎസ് പ്രയോഗിക്കുന്നതെന്ന് പ്രസിഡന്റ് ഹസന് റൂഹാനി പ്രതികരിച്ചു.
ഉപരോധം അംഗീകരിക്കില്ലെന്നു യൂറോപ്യന്‍ യൂണിയന് അറിയിച്ചു. ഇറാനുമായി ഇടപാടു നടത്തുന്നതിന്റെ പേരില്‍ യൂറോപ്യന്‍ കന്പനികള്‍ യുഎസിന്റെ നടപടികള്‍ നേരിടേണ്ടിവന്നാല്‍ സംരക്ഷണം നല്‍കുമെന്നും അറിയിച്ചു. ഇറാന് ആണവ, മിസൈല്‍ പദ്ധതികള്‍ തുടരുകയാണെന്നും അവരെ ചര്‍ച്ചയ്ക്കു പ്രേരിപ്പിക്കാനാണ് ഉപരോധങ്ങളെന്നും ട്രംപ് പറയുന്നു.
ചൊവ്വാഴ്ച രാത്രിതന്നെ ചില ഉപരോധങ്ങള്‍ നിലവില്‍ വന്നു. നവംബറില്‍ കൂടുതല്‍ കടുത്ത ഉപരോധങ്ങള്‍ നടപ്പാക്കുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. ഇറാന്റെ ആണവപദ്ധതികള്‍ നിയന്ത്രിക്കാന്‍ മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ മുന്‍കൈയെടുത്തു നടപ്പാക്കിയ കരാറില്‍നിന്ന് അടുത്തിടെ ട്രംപ് പിന്മാറിയിരുന്നു. അതേസമയം, കരാറില്‍ അംഗങ്ങളായ യൂറോപ്യന്‍ രാജ്യങ്ങള്‍ പിന്മാറിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല