പുറത്താക്കപ്പെട്ട ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്നി മുബാറകിന്റെ വിചാരണ ഇന്ന് ആരംഭിക്കാനിരിക്കെ, അദ്ദേഹം ആശുപത്രി വിട്ടതായി റിപ്പോര്‍ട്ട്. ആശുപത്രി വിട്ട മുബാറക് വിചാരണ നടക്കുന്ന കൈറോയിലെത്താനായി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും പേരുവെളിപ്പെടുത്താത്ത സുരക്ഷാ ഉദ്യോഗസ്ഥന് പറഞ്ഞു.
വിചാരണവേളയില്‍ മുബാറക് കോടതിയില്‍ നേരിട്ട് ഹാജരാകുന്ന കാര്യം സംശയമാണെന്ന് വിവിധ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരോഗ്യനില വഷളായ അദ്ദേഹം വിചാരണകോടതിയില്‍ നേരിട്ട് ഹാജരാകില്ലെന്ന് അല്‍ മിസ്റ് അല്‍ യൗമ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. പകരം, വിചാരണ നടക്കുന്ന പൊലീസ് അക്കാദമിക്ക് ചേര്‍ന്നുള്ള ഹാളില്‍ (മുബാറക് അക്കാദമി) അദ്ദേഹത്തെ പ്രവേശിപ്പിക്കുമെന്നാണ് കരുതുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ മുബാറകിനെ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൈറോയിലെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം അബോധാവസ്ഥയിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍, അദ്ദേഹം ആരോഗ്യ സ്ഥിതി വീണ്ടെടുത്തതായി ആരോഗ്യ മന്ത്രി അംറ് ഹെല്‍മി കഴിഞ്ഞദിവസം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിചാരണ സമയത്ത് ആവശ്യമെങ്കില്‍ അദ്ദേഹത്തിനുവേണ്ട പരിചരണം നല്‍കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, കോടതിയില്‍ മുബാറക് നേരിട്ട് ഹാജരാകുമോ എന്ന് അദ്ദേഹവും വ്യക്തമാക്കിയിരുന്നില്ല. മുബാറകിന്റെ നില മെച്ചപ്പെട്ടതായി പ്രോസിക്യൂട്ടര്‍ ജനറലും കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. വിചാരണ നടക്കുന്ന ഹാളിന് ചുറ്റും കനത്ത കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല