സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളം ഒക്ടോബര്‍ ഒന്നിനുമുമ്പ് പ്രവര്‍ത്തനസജ്ജമാകും; തുടക്കത്തില്‍ മൂന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍. ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ വിമാനത്താവളം ഉദ്ഘാടനം ചെയ്യാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. തീയതി സംസ്ഥാന സര്‍ക്കാരും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷനും ചേര്‍ന്നാണ് തീരുമാനിക്കേണ്ടതെന്ന് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഒക്ടോബര്‍ ഒന്നിനുമുമ്പ് കേന്ദ്രസര്‍ക്കാര്‍ മുഴുവന്‍ അനുമതിയും നല്‍കും. തുടക്കത്തില്‍ത്തന്നെ മൂന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉണ്ടാകും. ജെറ്റ് എയര്‍വേസ്, ഗോ എയര്‍, ഇന്‍ഡിഗോ എന്നീ കമ്പനികളാണ് താത്പര്യം കാട്ടിയിരിക്കുന്നത്. കണ്ണൂര്‍അബുദാബി (ജെറ്റ് എയര്‍വേസ്), കണ്ണൂര്‍ദമാം (ഗോ എയര്‍), കണ്ണൂര്‍ദോഹ (ഇന്‍ഡിഗോ) എന്നീ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കി. കൂടുതല്‍ കമ്പനികള്‍ കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്താന്‍ ഉടന്‍ എത്തുമെന്ന് സുരേഷ് പ്രഭു പറഞ്ഞു.
അടുത്ത ശീതകാലസമയക്രമം ഒക്ടോബറിലാണ് തുടങ്ങുന്നത്. ഇതില്‍ കണ്ണൂരില്‍നിന്നുള്ള സര്‍വീസുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യോമയാന സെക്രട്ടറി ആര്‍. എന്‍. ചൗബേ പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തെ കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിമാനത്താവളം തുറക്കുന്ന അന്നുതന്നെ ഉഡാന്‍ സര്‍വീസ് തുടങ്ങുമെന്നും വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു. ഉഡാന്‍ പദ്ധതിയില്‍ കണ്ണൂരില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ കമ്പനികളാണ് താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല