1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2018

സി. ഗ്രേസ് മേരി: ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ന്റെ അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 28 ന് ചെല്‍റ്റ്‌നാമില്‍ വച്ച് നടക്കും. ” അജപാലനത്തോടൊപ്പം സുവിശേഷവത്കരണം’ എന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ രൂപതയിലെ ഓരോ ദൈവ ജനവും പരിശുദ്ധാത്മാഭിഷേകത്തില്‍ നിറയുന്നതിനായി എട്ട് റീജിയണുകളിലായിട്ടാണ് ഈ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ന്റെ അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ചെറ്റനാം റെയ്‌സ് ഹൗസ് സെന്ററില്‍ വച്ച് ഒക്ടോബര്‍ 28 ന് നടക്കും. ഈ കാലഘട്ടത്തിലെ പ്രശസ്ത പരിശുദ്ധാത്മ ശുശ്രൂഷകനും സെഹിയോന്‍ ധ്യാന കേന്ദ്ര ഡയറക്ടറുമായ സേവ്യര്‍ഖാന്‍ വട്ടായിലച്ചനാണ് ഈ ധ്യാനം നയിക്കുന്നത്. ഈ കണ്‍വെന്‍ഷന്റെ ഒരുക്കമായുള്ള രണ്ടാമത് പ്രാര്‍ത്ഥനാ ദിനം സെപ്തംബര്‍ 22 ന് ഗ്ലോസ്റ്ററില്‍ വച്ച് നടക്കും. ഈ ഒരുക്ക ശുശ്രൂഷകള്‍ക്കും കണ്‍വെന്‍ഷന്‍ വോളന്റിയേഴ്‌സ് ട്രെയ്‌നിങ്ങിനുമെല്ലാം നേതൃത്വം നല്‍കുന്നത് ബഹുമാനപ്പെട്ട ഫാ ടോണി പഴയകുളം cst ആയിരിക്കും.

ഈ ബൈബിള്‍ കണ്‍വെന്‍ഷനിലൂടെ ദൈവകൃപയും ആത്മീയ നവീകരണവും സംഭവിക്കുന്നതിന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ന്റെ വിവിധ കുര്‍ബാന കേന്ദ്രങ്ങള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. റീജിയണ്‍ന്റെ വിവിധ കുടുംബ കൂട്ടായ്മകളില്‍ അഖണ്ഡ ജപമാലകള്‍, കരുണ കൊന്തകള്‍, ഉപവാസ പ്രാര്‍ത്ഥനകള്‍, കണ്‍വന്‍ഷന്‍ വിജയത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥന എന്നിവ വളരെ തീക്ഷ്ണതയോടെ നടക്കുന്നു. അഭിഷേകത്തിന്റെ അഗ്‌നി ജ്വാലകള്‍ ഈ കണ്‍വെന്‍ഷനിലൂടെ റീജിയണിലെ ഓരോ കുടുംബത്തിലും ഈ ദേശം മുഴുവനിലും ആഞ്ഞുവീശി ദൈവകൃപയുടെ അനുഗ്രഹ മഴ ചൊരിയുന്ന പുണ്യ ദിനമായി കണ്ട് അതിന്റെ വിജയത്തിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രാര്‍ത്ഥിയ്ക്കണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട് cts എല്ലാവരോടും ആഹ്വാനം ചെയ്യുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക് റീജിയണല്‍ ട്രസ്റ്റി

ഫിലിപ്പ് കണ്ടോത്ത് ; 07703063836

റോയി സെബാസ്റ്റിയന്‍ ; 07862701046

എന്നിവരുമായി ബന്ധപ്പെടുക

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.