സ്വന്തം ലേഖകന്‍: ചൈനയില്‍ പള്ളി പൊളിക്കാന്‍ അധികൃതര്‍; പ്രതിഷേധവുമായി വിശ്വാസികള്‍. പടിഞ്ഞാറന്‍ ചൈനയിലെ നിങ്‌സ്യപ്രവിശ്യയില്‍ അടുത്തിടെ പണിത മുസ്‌ലിംപള്ളി പൊളിച്ചുനീക്കാനുള്ള അധികൃതരുടെ ശ്രമമാണ് വിശ്വാസികള്‍ തടഞ്ഞത്. പള്ളി പൊളിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് വിശ്വാസികളാണ് പള്ളിപരിസരത്ത് തടിച്ചുകൂടിയത്. വ്യാഴാഴ്ചയാണ് പള്ളി പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. ആ സമയത്ത് തടിച്ചുകൂടിയ വിശ്വാസികള്‍ വെള്ളിയാഴ്ചയും അവിടെനിന്ന് പിരിഞ്ഞുപോവാന്‍ കൂട്ടാക്കിയില്ല.
മൊത്തം 2.3 കോടി മുസ്‌ലിംകള്‍ ചൈനയിലുണ്ട്. ഇതില്‍ നിങ്‌സ്യ പ്രവിശ്യ ഇവര്‍ ധാരാളമായി അധിവസിക്കുന്ന സ്ഥലമാണ്. ചൈനയിലെ ഈ മതവിഭാഗത്തോട് അധികൃതര്‍ക്ക് അധികരിച്ചുവരുന്ന വിദ്വേഷത്തിന്റെ പ്രതിഫലനമായാണ് പുതിയ സംഭവത്തെ മനുഷ്യാവകാശ സംഘങ്ങള്‍ വിലയിരുത്തുന്നത്. മധ്യകാലഘട്ടത്തിലെ വാസ്തുശില്‍പ മാതൃകയില്‍ നിര്‍മിച്ച ഈ പള്ളിക്ക് ഒട്ടനവധി മിനാരങ്ങളും കുംഭങ്ങളും ഉണ്ട്.
പള്ളി പൊളിക്കാന്‍ തീരുമാനിച്ചതായി ആഗ്‌സറ്റ് മൂന്നിന് ഇതിന്റെ ചുവരില്‍ ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിച്ചിരുന്നു. പള്ളിക്ക് കെട്ടിടാനുമതി നല്‍കാന്‍ ആവില്ലെന്നും അതില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ നോട്ടീസ് പരമ്പരാഗത ഹ്യുയ് മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. രണ്ടുവര്‍ഷത്തോളം എടുത്തുള്ള നിര്‍മാണത്തിനിടയില്‍ എന്തുകൊണ്ട് അതിന്റെ പ്രവൃത്തി തടഞ്ഞില്ലെന്ന് നിരവധി പേര്‍ ചോദിച്ചതായി സൗത്ത് ചൈന മോണിറ്റര്‍ പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല