സ്വന്തം ലേഖകന്‍: ചെയിന്‍ മൈഗ്രേഷനിലൂടെ അമേരിക്കയിലെത്തിയ മെലാനിയ ട്രംപിന്റെ മാതാപിതാക്കള്‍ക്ക് യുഎസ് പൗരത്വം. സ്ലൊവേനിയന്‍ പൗരന്മാരായ വിക്ടറും (74) അമാലിജ നാസും (73) കുടുംബബന്ധം വഴിയുള്ള (ചെയിന്‍ മൈഗ്രേഷന്‍) കുടിയേറ്റത്തിലൂടെയാണ് യു.എസ് പൗരന്മാരായത്. ന്യൂയോര്‍ക് സിറ്റിയിലെ ഫെഡറല്‍ എമിഗ്രേഷന്‍ കോടതിയില്‍ നടന്ന ചടങ്ങിലാണ് ഇരുവര്‍ക്കും പൗരത്വം ലഭിച്ചത്.
മെലാനിയയുടെ സ്പോണ്‍സര്‍ഷിപ് വഴി ലഭിച്ച ഗ്രീന്‍കാര്‍ഡ് വഴിയാണ് ഇരുവരും യു.എസില്‍ കഴിഞ്ഞത്. ഗ്രീന്‍കാര്‍ഡ് ലഭിച്ചുകഴിഞ്ഞശേഷം ചെയിന്‍ മൈഗ്രേഷന്‍ അപേക്ഷിക്കുകയായിരുന്നു. ഇത്തരം കുടിയേറ്റപദ്ധതിക്കെതിരാണ് ട്രംപ്.
‘ഒരു കൂട്ടര് യു.എസിലേക്ക് വന്ന് ഇവിടത്തെ പൗരത്വം സ്വീകരിക്കുന്നു. കുറച്ചുകാലം കഴിഞ്ഞ് കുടുംബക്കാരെയും അമേരിക്കന്‍ പൗരന്മാരാക്കുന്നു. നീതീകരിക്കാനാവാത്ത നിയമവിരുദ്ധമായ പദ്ധതിയാണിത്,’ ചെയിന്‍ മൈഗ്രേഷനെക്കുറിച്ച് ഇതായിരുന്നു ട്രംപിന്റെ ട്വീറ്റ്. മോഡലായിരുന്ന മെലാനിയ 2001ലാണ് യു.എസിലെത്തിയത്. 2006ല്‍ യു.എസ് പൗരത്വം ലഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല