1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2018

സ്വന്തം ലേഖകന്‍: ഇന്തൊനീഷ്യയിലെ ഭൂകമ്പം; ലോംബോക് ദ്വീപിന് 25 സെന്റിമീറ്റര്‍ ഉയരം കൂടി! മരിച്ചവരുടെ എണ്ണം 387 ആയി. ശക്തമായ ഭൂചലനത്തില്‍ ലോംബോക് ദ്വീപ് 25 സെന്റിമീറ്റര്‍ ഉയര്‍ന്നെന്നു ഭൗമശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ഓഗസ്റ്റ് അഞ്ചിനാണു ദ്വീപിനെ പിടിച്ചുകുലുക്കിയ ഭൂചലനമുണ്ടായത്. തുടര്‍ന്നു നാസയിലെയും കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും (കാല്‍ടെക്) ഗവേഷകര്‍ ഉപഗ്രഹചിത്രങ്ങള്‍ ഉപയോഗിച്ചു നടത്തിയ താരതമ്യപഠനമാണു കൗതുകകരമായ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.

ദ്വീപിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയാണ് 25 സെന്റിമീറ്റര്‍ ഉയര്‍ന്നത്. ബാക്കിയുള്ളയിടങ്ങള്‍ 5–10 സെന്റിമീറ്റര്‍ ഉയര്‍ന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 68,000 വീടുകള്‍ക്കു കേടുപറ്റി. ഭൂമിയുടെ ബാഹ്യപടലത്തെ (ക്രസ്റ്റ്) ബ്ലോക്കുകളായി വേര്‍തിരിച്ചു നിര്‍ത്തുന്ന ഫോള്‍ട്ട് ലൈനുകളിലാണു ഭൂചലനമുണ്ടാകുന്നത്.

കമ്പനത്തിന്റെ ഭാഗമായി ഇവിടെയുണ്ടാകുന്ന ആഘാതമാണു ഭൂമി ഉയര്‍ന്നതിനും കാരണമാകുന്നത്. 2016ല്‍ ന്യൂസീലന്‍ഡിലെ സൗത്ത് ഐലന്‍ഡില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിനുശേഷം തീരം രണ്ടു മീറ്റര്‍ ഉയര്‍ന്നു. 2007ല്‍ സോളമന്‍ ദ്വീപുകളില്‍ ഭൂചലനത്തില്‍ കടലിന്റെ അടിത്തറ മൂന്നു മീറ്ററോളം ഉയര്‍ന്നു പുതിയ തീരം രൂപപ്പെട്ടിരുന്നു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.