സ്വന്തം ലേഖകന്‍: പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ഓഗസ്റ്റ് 18ന് സത്യപ്രതിജ്ഞ ചെയ്യും. പാകിസ്താന്‍ പ്രധാനമന്ത്രിയായി തെഹ്രിക് ഇ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്‍ ഈ മാസം 18ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാര്‍ട്ടിയിലെ ഉന്നതവൃത്തങ്ങളാണ് സ്ഥിരീകരിച്ച്.
ജൂലൈ 25ന് നടന്ന തിരഞ്ഞെടുപ്പില്‍ 116 സീറ്റുകള്‍ നേടി തെഹ്രിക് ഇ ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. പാകിസ്താന്റെ ഉന്നമനമാണ് തന്റെ ലക്ഷ്യമെന്നും മുഹമ്മദാലി ജിന്നയുടെ സ്വപ്‌നം സാക്ഷാത്കരിക്കാനാണ് താന്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, നവജ്യോത് സിങ് സിദ്ധു എന്നിവരെയെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇമ്രാന്‍ ഖാന്‍ ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിയുള്‍പ്പടെയുള്ള സാര്‍ക് നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും പാര്‍ട്ടി വൃത്തങ്ങള്‍ പിന്നീടിത് നിഷേധിക്കുകയാരിന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല