സ്വന്തം ലേഖകന്‍: അടിച്ചുമാറ്റിയ വിമാനം ഇടിച്ചിറക്കി പൊട്ടിത്തെറിപ്പിച്ച് ആത്മഹത്യ; അധികൃതരെ വട്ടംകറക്കി അമേരിക്കന്‍ യുവാവ്. ആത്മഹത്യാപ്രവണതയുള്ള ഇരുപത്തൊന്‍പതുകാരനാണ് സിയാറ്റില്‍–ടകോമ വിമാനത്താവളത്തില്‍നിന്നു ഹൊറൈസണ്‍ എയര്‍ കമ്പനിയുടെ ബൊംബാര്‍ഡിയര്‍ വിമാനം തട്ടിയെടുത്തത്. ഇയാള്‍ കമ്പനിയുടെ മെക്കാനിക്കാണ്. സംഭവം ഭീകരാക്രമണമല്ലെന്നു പൊലീസ് അറിയിച്ചു.
76 പേര്‍ക്കു കയറാവുന്ന വിമാനവുമായി യുവാവ് പറന്നുയര്‍ന്ന ഉടന്‍ രണ്ടു യുദ്ധവിമാനങ്ങള്‍ പിന്തുടര്‍ന്നു പറന്നു. നിമിഷങ്ങള്‍ക്കകം യുദ്ധവിമാനങ്ങള്‍ ഒപ്പമെത്തുകയും ജനവാസമുള്ള മേഖലകളില്‍ വിമാനം ഇടിച്ചിറക്കുന്നത് ഒഴിവാക്കുകയും ചെയ്തുവെന്നും അധികൃതര്‍ പറഞ്ഞു.
വെള്ളിയാഴ്ച യുഎസ് സമയം രാത്രി എട്ടുമണിക്കാണു വിമാനം പറന്നുതുടങ്ങിയത്. ഒന്നരമണിക്കൂറിനുശേഷം തകര്‍ന്നു. വിമാനം ആകാശത്ത് അഭ്യാസങ്ങള്‍ കാണിക്കുന്നതിന്റെ വിഡിയോ ജോണ്‍ വാള്‍ഡ്രണ്‍ എന്നയാള്‍ പകര്‍ത്തിയിരുന്നു.
എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്നു യുവാവിനോടു വിമാനം അടുത്തുള്ള സൈനിക വിമാനത്താവളത്തില്‍ ഇറക്കാന്‍ ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. ‘റിക്’ എന്നാണ് ഇതില്‍ യുവാവിനെ വിളിക്കുന്നത്. ആകാശത്ത് വിമാനം തലകുത്തിമറിച്ചും മറ്റും അഭ്യാസം കാണിച്ച യുവാവ് ഒടുവില്‍ കെട്രോണ്‍ ദ്വീപിലെ വനപ്രദേശത്ത് അത് ഇടിച്ചിറക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല