സ്വന്തം ലേഖകന്‍: ബുര്‍ഖയെക്കുറിച്ചുള്ള മോശം പരാമര്‍ശം നടത്തി പുലിവാലുപിടിച്ച ബോറിസ് ജോണ്‍സണെതിരെ പരാതി. പരാമര്‍ശത്തിന്റെ പേരില്‍ മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
ബുര്‍ഖയിടുന്ന മുസ്ലിം സ്ത്രീകളെ ബാങ്ക് കൊള്ളക്കാരോടാണ് ജോണ്സണ് ഉപമിച്ചത്. വംശീയ പരാമര്‍ശത്തെ തുടര്‍ന്ന് ബ്രിട്ടീഷ് മുസ്ലിം കൗണ്‍സില്‍ ഇദ്ദേഹത്തിനെതിരെ പരാതി നല്കി. ഡെയ്ലി ടെലിഗ്രാഫില്‍ എഴുതിയ ലേഖനത്തിലാണ് വിവാദ പരാമര്‍ശം.
ബുര്‍ഖ നിരോധനത്തിന് എതിരാണെന്നും എന്നാല്‍ അത് ധരിക്കുന്നവര്‍ പരിഹാസ്യരാവുകയും അടിച്ചമര്‍ത്തപ്പെടുകയാണെന്നും അവരെ കണ്ടാല്‍ ബാങ്ക് കൊള്ളക്കാരെ പോലെ തോന്നിക്കുമെന്നുമായിരുന്നു ജോണ്‍സന്റെ പ്രസ്താവന. പ്രധാനമന്ത്രി തെരേസാ മേയ് ഉള്‍പ്പെടെ ജോണ്‍സന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല