സ്വീഡന്‍: ലോക അത്‌ലറ്റിക് മീറ്റിനും 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിനുമുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി യൂറോപ്യന്‍ സര്‍ക്യൂട്ട് മീറ്റില്‍ പങ്കെടുത്ത് വരുന്ന ടിന്റുലൂക്കക്ക് ആദ്യമീറ്റില്‍തന്നെ സ്വര്‍ണ്ണം. സ്വീഡനില്‍ നടന്ന് വരുന്ന കാള്‍സ്റ്റഡ് ഗ്രാന്‍ഡ്പ്രിക്‌സിലാണ് തന്റെ ഇനമായ 800 മീറ്ററില്‍ ടിന്റു സ്വര്‍ണ്ണം നേടിയത്.
കഴിഞ്ഞമാസം ജപ്പാനില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ ടിന്റു ഇവിടെ 2:02:58 സമയത്തില്‍ ഓടിയെത്തിയാണ് സ്വര്‍ണ്ണം നേടിയത്. എന്നാല്‍ തന്റെ ദേശീയ റെക്കോര്‍ഡായ 1:59:17 സെക്കന്റ് മറികടക്കാന്‍ ടിന്റുവിനായില്ല. 2:02:72 സമയത്തില്‍ ടിന്റുവിന് പിറകിലായി ഓടിയെത്തിയ ലിത്വാനിയയുടെ എഗ് ലെ ബലൂസിയാനൈറ്റ് വെള്ളിയും 2:02:80 ഓടെ കാനഡയുടെ മെലിസ്സാ ബിഷപ്പ് വെങ്കലവും നേടി.
വേള്‍ഡ് ചാംപ്യന്‍ഷിപ്പിന്റെ ബി സ്റ്റാന്‍ഡേര്‍ഡ് യോഗ്യതാമാര്‍ക്കായ2:01:30 നേരത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടിന്റു പിന്നിട്ടിരുന്നു. മറ്റൊരു ഇന്ത്യന്‍താരമായ ഗമണ്ടന്‍ സിങ് പുരുഷന്മാരുടെ 800 മീറ്ററില്‍ അഞ്ചാം സ്ഥാനം കൊണ്ടു തൃപ്തിപ്പെട്ടു. ഇതില്‍ ബ്രീട്ടീഷ്താരം മുക്താര്‍ മുഹമ്മദിനാണ് സ്വര്‍ണ്ണം.
ലോക അത്‌ലറ്റിക് മീറ്റിനും 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിനുമുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി യൂറോപ്യന്‍ സര്‍ക്യൂട്ട് മീറ്റുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ശനിയാഴ്ചയാണ് ടിന്റു പുറപ്പെട്ടത്. ഇനി എട്ടിന് ആംസ്റ്റര്‍ഡാം മീറ്റിലും 11ന് കോപ്പന്‍ഹേഗ് ഗ്രാന്‍പ്രിയിലും ടിന്റു പങ്കെടുക്കും. 13ന് ബ്രസല്‍സ് മീറ്റിലിറങ്ങിയാകും മടക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല