സ്വന്തം ലേഖകന്‍: പരിസ്ഥതി നിബന്ധനകള്‍ കാറ്റില്‍ പറത്തി ചാവുകടലില്‍ ഇസ്രയേല്‍ ഖനനം; പ്രതിഷേധം ശക്തമാകുന്നു. പരിസ്ഥിതി സന്തുലിതാവസ്ഥ പരിഗണിക്കാതെയാണ് ഇസ്രായേല്‍ തീരുമാനമെന്നാണ് വിമര്‍ശനം ഉയരുന്നത്. നിലവില്‍ തന്നെ ഇസ്രായേല്‍ കമ്പനികള്‍ കോടിക്കണക്കിന് രൂപയ്ക്കാണ് ഇവിടെ ഖനനം നടത്തുന്നത്.
2022 ലാണ് നിലവിലെ അവസ്ഥയില്‍ ഖനനാനുമതി നല്‍കുകയോ പുതുക്കുകയോ വേണ്ടത്, ആ തീരുമാനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ അട്ടിമറിക്കുന്നത്. നിലവിലെ അവസ്ഥയില്‍ ലൈസന്‍സ് പുതുക്കുകയും കൂടുതല്‍ ഖനനം നടത്തുകയും ചെയ്താല്‍ അതിലൂടെ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ഖജനാവിലേക്കെത്തുന്നത്.
എന്നാല്‍ ഇതിന് കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളുണ്ടെന്ന് വിദഗ്ദര്‍ പറയുന്നു. എന്നാല്‍ ഇവയൊക്കെ അട്ടിമറിച്ചു കൊണ്ടാണ് ഇസ്രായേല്‍ തീരുമാനമെടുത്തിരിക്കുന്നത്. ഏതായാലും സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. സംഭവത്തെക്കുറിച്ച് ഇസ്രയേല്‍ സര്‍ക്കാര്‍ ഇതുവരെ വിശദീകരണം നല്‍കാന്‍ തയ്യാറായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല