സ്വന്തം ലേഖകന്‍: അല്‍ ഖായിദ ഇപ്പോഴും ആക്രമണങ്ങള്‍ക്കായി തക്കം പാര്‍ത്തിരിക്കുന്നതായി യുഎന്‍ സമിതിയുടെ മുന്നറിയിപ്പ്. അല്‍ ഖായിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 2014ല്‍ സ്ഥാപിച്ച ഘടകം ഇപ്പോഴും ആക്രമണങ്ങള്‍ നടത്താന്‍ അവസരം കാത്തിരിക്കുന്നതായി യുഎന്‍ സമിതി.
ശക്തമായ സുരക്ഷാസന്നാഹങ്ങളും ആള്‍ശേഷിക്കുറവും മൂലം ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍ ഈ ഘടകം. എങ്കിലും അസിം ഉമറിന്റെ നേതൃത്വത്തിലുള്ള സംഘം സുരക്ഷാസംവിധാനത്തിലെ പാളിച്ചയ്ക്കായി കാത്തിരിക്കുകയാണ്. ഇന്ത്യക്കാരനും ഹര്‍ക്കത്തുല്‍ ജിഹാദ് അല്‍ ഇസ്‌ലാമി മുന്‍ അംഗവുമാണ് അസിം.
അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലദേശ് എന്നിവിടങ്ങളില്‍ താവളങ്ങള്‍ ഉള്ളതിനാല്‍ ഇന്ത്യയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാമെന്ന പ്രതീക്ഷയിലാണു സവാഹിരി ഈ ഘടകം രൂപീകരിച്ചത്. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ കാര്യമായ അംഗബലമില്ല. ഇസ്‌ലാമിക് സ്റ്റേറ്റ് കശ്മീരില്‍ ഒരു ആക്രമണം നടത്തിയതായി പറയുന്നുണ്ടെങ്കിലും അതു സംബന്ധിച്ച വിശദാംശങ്ങളൊന്നും റിപ്പോര്‍ട്ടിലില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല