സ്വന്തം ലേഖകന്‍: അടുത്ത തെരഞ്ഞെടുപ്പില്‍ ‘തനിക്കെതിരെ മല്‍സരിക്കുന്നവര്‍ വെള്ളം കുടിക്കും,’ വെല്ലുവിളിയുമായി ഡൊണാള്‍ഡ് ട്രംപ്. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവൊമൊയെ തനിക്കെതിരെ മത്സരിക്കാന്‍ വെല്ലുവിളിക്കുമ്പോഴാണ് ട്രംപിന്റെ പ്രസ്താവന. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ അങ്കത്തിനിറങ്ങാന്‍ ധൈര്യമുണ്ടോയെന്നാണ് ട്രംപ് കുവൊമൊയോട് ചോദിച്ചത്.
കൂടാതെ തനിക്കെതിരെ മല്‍സരിക്കാനില്ലെന്നു കുവൊമൊ പണ്ടൊരിക്കല്‍ ഫോണില്‍ പറഞ്ഞിരുന്നെന്നും ട്രംപ് പറഞ്ഞു. ‘ചിലപ്പോള്‍ ശരിക്കും അദ്ദേഹത്തിന് എന്നോടു മല്‍സരിച്ചാല്‍ കൊള്ളാമെന്നുണ്ടാകും. അങ്ങനെയെങ്കില്‍, ദയവുചെയ്ത് ഒന്നു മല്‍സരിക്കാമോ? ട്രംപിനെതിരെ മല്‍സരിക്കുന്നവരുടെ കാര്യം പോക്കാണെന്ന് ആര്‍ക്കാണ് അറിയാത്തത്?’ എന്നും ട്രംപ് പറഞ്ഞു.
റിപ്പബ്ലിക്കന്‍ പ്രതിനിധി ക്ലോഡിയ ടെനിയുടെ തിരഞ്ഞെടുപ്പു ധനശേഖരണാര്‍ഥമുള്ള റാലിയില്‍ അനേകം ജനങ്ങലുടെ മുന്നിലാണ് ട്രംപ് ഈ പ്രസ്താവനകള്‍ നടത്തിയത്. യുഎസ് പ്രസിഡന്റിന്റെ അമിത ആത്മവിശ്വാസമാണ് ഈ പ്രസ്താവനകള്‍ കാണിക്കുന്നതെന്ന ആരോപണവുമായി വിമര്‍ശകര്‍ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല