സ്വന്തം ലേഖകന്‍: ഇറ്റലിയിലെ ജനോവ നഗരത്തില്‍ പാലം തകര്‍ന്നതിനെ തുടര്‍ന്ന് അടിയന്തിരാവസ്ഥ; ഇറ്റലിയില്‍ നിന്ന് ഫ്രാന്‍സിലേക്കുള്ള ഗതാഗതത്തെ ബാധിക്കും. പ്രധാനമന്ത്രി ഗിസപ്പെ കോണ്ടി ഒരു വര്‍ഷത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കനത്ത കാറ്റിനും മഴയ്ക്കുമിടെ കൂറ്റന്‍ പാലം തകര്‍ന്നുവീണ് 39 പേരാണ് മരിച്ചത്.
ഇറ്റലിയെയും ഫ്രാന്‍സിനെയും ബന്ധിപ്പിക്കുന്ന എ10 ഹൈവേയില്‍ പോള്‍സിവെറ നദിക്കു മുകളിലുള്ള മൊറാണ്ടി പാലത്തിന്റെ ഒരു ഭാഗമാണ് ചൊവ്വാഴ്ച അപ്രതീക്ഷിതമായി തകര്‍ന്നുവീണത്. നിരവധി വാഹനങ്ങളും ഒപ്പം നിലംപൊത്തി.
1960ല്‍ നിര്‍മിച്ച ഈ പാലത്തിന് ഒരു കിലോമീറ്റര്‍ നീളവും 90 മീറ്റര്‍ ഉയരവുമുണ്ട്. ജനോവയിലെ വ്യവസായമേഖലയ്ക്കു മുകളിലാണ് പാലം സ്ഥിതിചെയ്യുന്നത്. പാലത്തിന്റെ രണ്ടു തൂണുകളെ ബന്ധിപ്പിക്കുന്ന ഭാഗത്തിന് 200 മീറ്റര്‍ വരെ നീളമുണ്ട്. ഇത്തരമൊരു ഭാഗമാണ് തകര്‍ന്നത്. പാലത്തിനു ബലക്ഷയമുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല