സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുമായി വ്യാപാരബന്ധം; റഷ്യന്‍, ചൈനീസ് കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. ഐക്യരാഷ്ട്രസഭ ഉപരോധം ലംഘിച്ച് ഉത്തര കൊറിയയുമായി വ്യാപാരബന്ധം പുലര്‍ത്തിയ റഷ്യന്‍, ചൈനീസ് കമ്പനികളെ യു.എസ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ദാലിയന്‍ സണ്‍മൂണ്‍ സ്റ്റാര്‍ ഇന്റര്‍നാഷനല്‍ എന്ന ചൈനീസ് കമ്പനി ഉത്തര കൊറിയയിലേക്ക് ആല്‍ക്കഹോളും സിഗരറ്റും കടത്തിയതായി യു.എസ് ട്രഷറി അധികൃതര്‍ ആരോപിച്ചു.
ഉപരോധം ലംഘിച്ച് ഉത്തര കൊറിയയില്‍നിന്നുള്ള കമ്പനികള്‍ക്ക് എണ്ണനിറക്കാന് സഹായം ചെയ്ത പ്രോഫിനറ്റ് പിറ്റെയാണ് കരിമ്പട്ടികയിലായ റഷ്യന്‍ കമ്പനി. ഉത്തര കൊറിയയുമായി വ്യാപാര ഇടപാടുകളില്‍ വ്യക്തിപരമായി ഇടപെട്ടുവെന്ന് ആരോപിച്ച് പ്രോഫിനറ്റ് ഡയറക്ടര്‍ ജനറല്‍ വാസിലി അലക്സാണ്ട്രോവിച്ചിനെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉത്തര കൊറിയയുമായി ചര്‍ച്ചകള്‍ തുടങ്ങിയെങ്കിലും, ഉപരോധ വ്യവസ്ഥകളില്‍ ഇളവുനല്‍കാന്‍ യു.എസ് ഇതുവരെ തയാറായിട്ടില്ല. ആണവായുധ പദ്ധതികളില്‍നിന്ന് ഉത്തര കൊറിയ പൂര്‍ണമായും പിന്‍വാങ്ങുന്നതുവരെ യു.എസ് ഉപരോധം തുടരുമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല