സ്വന്തം ലേഖകന്‍: പാകിസ്താനില്‍ ഭൂരിപക്ഷം തെളിയിച്ച ഇമ്രാന് ശനിയാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പാക്കിസ്ഥാന് പ്രധാനമന്ത്രിയായി ഇമ്രാന് ഖാനെ പാര്‍ലമെന്റ് അംഗങ്ങള്‍ തിരഞ്ഞെടുത്തു. ശനിയാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായുള്ള വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ചതോടെയാണ് ഇമ്രാന് ഖാനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്.
പാക്ക് പാര്‍ലമെന്റായ 342 അംഗ നാഷനല്‍ അസംബ്ലിയില്‍ 176 വോട്ടുകളാണ് ഇമ്രാന് നേടിയത്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 172 വോട്ടാണ്. എതിരാളികളായ പാക്കിസ്ഥാന് മുസ്!ലിം ലീഗ് – നവാസ് (പിഎംഎല്‍എന്‍) നേതാവ് ഷഹബാസ് ഷരീഫിന് 96 വോട്ടുകള്‍ ലഭിച്ചു.
ബിലാവല്‍ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. ഇവര്‍ക്ക് 54 അംഗങ്ങളുണ്ട്. ഷരീഫിന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പിപിപി, പിഎംഎല്‍എന്നിനെ പിന്തുണയ്ക്കാതിരുന്നത്. സ്വതന്ത്രരുടെയും ചെറുപാര്‍ട്ടികളുടെയും പിന്തുണയോടെയാണ് ഇമ്രാന് ഖാന് സര്‍ക്കാര്‍ വീഴാതെ പിടിച്ചു നിര്‍ത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല