1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2018

സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായഹസ്തവുമായി ഐക്യരാഷ്ട്രസഭ; യുഎന്‍ സംഘത്തെ കേരളത്തിലേക്ക് അയക്കാമെന്നും വാഗ്ദാനം. പ്രളയത്തിനിരയായവരുടെ പുനരധിവാസത്തിന് സന്നദ്ധയുമായി യുഎന്‍. ഇന്ത്യയിലെ യുഎന്‍ റസിഡന്റ് കമ്മിഷണര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ഇമെയില്‍ അയച്ചു. സര്‍ക്കാര്‍ സമ്മതം അറിയിച്ചാല്‍ യുഎന്‍ സംഘം ഉടന്‍ കേരളത്തിലെത്തും.

അതേസമയം, ഐക്യരാഷ്ട്രസഭയുടെ ഇടപെടലാവശ്യപ്പെട്ട് ഓണ്‍ലൈനില്‍ രാജ്യാന്ത്ര തലത്തിലുള്ള രണ്ട് ലക്ഷം മലയാളികള്‍ ചേര്‍ന്ന് കൂട്ടായ്മ ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ സ്ഥിതിഗതികള്‍ തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേഴ്‌സ് അറിയിച്ചതായി അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി ജീവനും വസ്തുവകകളും നഷ്ടപ്പെട്ടതിലും പലരും കുടിയൊഴിക്കപ്പെട്ടതിലും യു.എന്‍ ദു:ഖം രേഖപ്പെടുത്തുന്നു. 100 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണിതെന്നും യു.എന്‍ വ്യക്തമാക്കി.

സഹായത്തിനായി ഇതുവരെ ഒരു അഭ്യര്‍ത്ഥനയും ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. പ്രകൃതി ദുരന്തങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യക്ക് മികച്ച സംവിധാനങ്ങളുണ്ടെന്നും ഡുജാറിക്ക് പറഞ്ഞു.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.