സ്വന്തം ലേഖകന്‍: ‘കൂടെ ഞാനുമുണ്ട്,’ കേളത്തിന് പിന്തുണയും സഹായവും നല്കാന് ലോക രാഷ്ട്രങ്ങളോട് മാര്‍പാപ്പയുടെ ആഹ്വാനം. പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് രാജ്യാന്തര സമൂഹം പിന്തുണയും സഹായവും നല്‍കണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെയും പ്രാദേശിക സഭയുടെയും സംഘടനകളുടെയും കൂടെ താനുമുണ്ട്. മരിച്ചവര്‍ക്കും കെടുതിയില്‍ വേദനിക്കുന്നവര്‍ക്കുമായി പ്രാര്‍ഥിക്കുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു. ത്രികാല പ്രാര്‍ത്ഥനയ്ക്കിടെയാണ് വത്തിക്കാനില്‍ മാര്‍പാപ്പ പ്രതികരിച്ചത്.
‘സര്‍ക്കാരിന്റെയും പ്രാദേശിക സഭയുടെയും സന്നദ്ധ സേവകരുടെയും കൂടെ ഞാനുമുണ്ട്. കേരളത്തിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. പെരുമഴ ഉണ്ടാക്കിയ ജീവനാശവും വിളനാശവും വീടുകളുടെ നഷ്ടവും ഭീതിദമാണ്. അതിനാല്‍ കേരളത്തിലെ സഹോദരങ്ങളെ രാജ്യാന്തര സമൂഹം സഹായിക്കണം. മരിച്ചവരുടെ ആത്മശാന്തിക്കായും കെടുതിയില്‍ വേദനിക്കുന്ന എല്ലാവര്‍ക്കുംവേണ്ടി പ്രാര്‍ഥിക്കുന്നു,’ മാര്‍പാപ്പ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല