കുടുംബത്തിലെ കടം വീട്ടാന്‍ കിഡ്നി വില്ക്കാന് തയ്യാറാവുന്ന കഥാപാത്രത്തെ പല മലയാള സിനിമകളിലും നമ്മള് കണ്ടിട്ടുണ്ട്.യു കെയിലെ ചെരുപ്പക്കാരോടും ഈ മാതൃക പിന്തുടരാന് ആഹ്വാനം ചെയ്യുകയാണ് ഡണ്ടീ സര്‍വകലാശാലയിലെ ഗവേഷകനായ ഡോ: രാബിട് റോഫ് .നിലവിലെ കണക്കുകള്‍ പ്രകാരം ഓരോ ദിവസവും ശരാശരി മൂന്നു പേരാണ് കിഡ്നിയ്ക്കുണ്ടാകുന്ന തകരാറുകള്‍ മൂലം യുകെയില്‍ മരണപ്പെടുന്നത്, മറ്റൊരു കണക്കു പ്രകാരം ഓരോ വ്യക്തിയുടെയും കടങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടുമിരിക്കുന്നു. എന്നാല്‍ പിന്നെ ഒരു കിഡ്നി കൊടുത്തു കടം വീട്ടിക്കൂടെ എന്നാണ് ഡോ:സുയെ രാബിട് റോഫ് ചോദിക്കുന്നത്.
ശരാശരി മൂന്നു പേര് കിഡ്നി അനുബന്ധ അസുഖങ്ങള്‍ മൂലം മരണപ്പെടുന്നു എന്നത് മാത്രമല്ല ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് ഡയാലിസിസിനു വിധേയാരാകുന്നതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഒരു സര്‍വകലാശാല വാക്താവ് പറയുന്നത് വിദ്യാര്‍ഥികള്‍ക്ക് ഒരു കിഡ്നി കൊടുത്തു പഠനത്തിനു ആവശ്യമായ പണം കണ്ടെത്തുന്നതിനു അനുവാദം നല്‍കണമെന്നാണ്.
ഇപ്പോഴേതായാലും കിഡ്നി വില്‍പ്പന യുകെയില്‍ ഹ്യൂമന്‍ ടിഷ്യൂ ആക്റ്റ് പ്രകാരം നിയമ വിരുദ്ധമാണ്, എന്നിരിക്കിലും ഡണ്ടീ സര്‍വകലാശാലയിലെ ഗവേഷകനായ ഡോ: രാബിട് റോഫ് വാദിക്കുന്നു ഏതാണ്ട് 28000 പൌണ്ടിനോക്കെ ഒരാള്‍ കിഡ്നി വില്‍ക്കുന്നത് അനുവദിക്കണം എന്നാണ്. ഇത് ഒരു യുകെക്കാരന്റെ ശരാശരി വാര്‍ഷിക വരുമാനമാണ് – ഇത്രയൊക്കെ കൊടുത്താലേ ഒരാളെങ്കിലും അവയവ ദാനത്തിനു തയ്യാറാക് എന്നാണ് ഡോക്റ്റര്‍ പറയുന്നത്.
ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് ഡോ: രാബിട് റോഫ് ഈ ലേഖനം എഴുതിയിരിക്കുന്നത്. സ്വമേഥയാ കിഡ്നി നല്കാന് ആരും തയ്യാറാവുന്നില്ലത്രേ അതേസമയം ഡയബറ്റിസ്, ഉയര്‍ന്ന രക്ത സമ്മര്ദ്ദമൊക്കെയുള്ള ആളുകളുടെ എണ്ണം ക്രമാതീതമായ് വര്‍ദ്ധിക്കുന്നുമുണ്ട്. എന്തൊക്കെയാലും ഡോ: രാബിട് റോഫിന്റെ ഈ അഭിപ്രായത്തെ എതിര്‍ത്തുകൊണ്ട് പലരും മുന്നോട്ട് വന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല