സ്വന്തം ലേഖകന്‍: കേരളത്തിന് കൈത്താങ്ങുമായി ഖത്തറും; 35 കോടി രൂപ നല്‍കുമെന്ന് ഖത്തര്‍ അമീര്‍. വലയുന്നവരുടെ പുനരധിവാസത്തിനായി ഖത്തര്‍ ഭരണകൂടം 35 കോടി ഇന്ത്യന്‍ രൂപ സംസ്ഥാനത്തിന് സഹായധനമായി നല്‍കും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
കഴിഞ്ഞ ദിവസം സംഭവത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അദ്ദേഹം സന്ദേശം അയച്ചിരുന്നു. കേരളം ദുരന്തത്തില്‍ നിന്നും എത്രയും പെട്ടെന്ന് കര കയറട്ടെയെന്നാണ് അദ്ദേഹം രാഷ്ട്രപതിക്ക് അയച്ച സന്ദേശത്തില്‍ കുറിച്ചു. മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിച്ചുകൊണ്ട് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി നരേന്ദ്രമോദിക്കും സന്ദേശം അയച്ചിരുന്നു.
ഖത്തര്‍ ചാരിറ്റിയിലൂടെയുടെ സമാഹരിച്ച വലിയൊരു തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. 60,000 പേരുടെ പുനരധിവാസത്തിന് ഈ തുക സഹായകമാകും. ഇതു സംബന്ധിച്ച നിര്‍ദേശം ഖത്തര്‍ ചാരിറ്റിയുടെ ഇന്ത്യയിലെ പ്രതിനിധിക്ക് നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല