ബോളിവുഡിലും തെന്നിന്ത്യന്സിനിമകളിലും സാന്നിധ്യമറിയിച്ച മറാത്തിസുന്ദരി സദ അനുയോജ്യനായ പങ്കാളിയെത്തേടുകയാണ്. ഏകാന്തത ഇക്കൊല്ലംകൊണ്ട് അവസാനിപ്പിക്കാനാകുമെന്നാണ് താരത്തിന്റെ പ്രത്യാശ.
സദയുടെ മനംകവരാന്‍ അത്രയെളുപ്പമാണെന്ന് കരുതേണ്ട. ‘അന്യനി’ലൂടെ തെന്നിന്ത്യന്പ്രേക്ഷകരുടെ മനസ്സിലിടംപിടിച്ച സുന്ദരിക്ക് ജീവിതത്തില്‍ കൂടെവരുന്നയാളെക്കുറിച്ച് വ്യക്തമായ സങ്കല്പങ്ങളുണ്ട്. അതൊക്കെ ഒത്തുവരുന്നവര്‍ക്ക് താരത്തിന്റെ മനംകവരാനൊരു ശ്രമം നടത്തിനോക്കാവുന്നതാണ്.
ഹൃത്വിക് റോഷന്റെ വ്യക്തിത്വം, ഷാരൂഖ്ഖാന്റെ ചടുലതയും ആകര്‍ഷകത്വവും ടോംക്രൂയിസിന്റെ സൗന്ദര്യം എന്നിവയൊക്കെ ഒത്തിണങ്ങിയൊരാളെയാണ് സദ തേടുന്നത്. ഇതിനൊക്കെ പുറമെ, ഉറ്റചങ്ങാതിയെപ്പോലെ സ്നേഹവും പരിഗണനയും നല്കുന്നൊരാളാകണം ജീവിതപങ്കാളിയെന്നൊരു വ്യവസ്ഥയുമുണ്ട്.
തമിഴില്‍ തിരിച്ചുവരുന്നതിന്റെ സന്തോഷത്തിലാണിപ്പോള്‍ സദ. 2007ല്‍ വന്ന ‘ഉന്നാലെ ഉന്നാലെ’ എന്ന ചിത്രത്തിനുശേഷം തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും മലയാളത്തിലുമൊക്കെയായിരുന്നു അഭിനയം. വര്‍ഷങ്ങള്‍ക്കുശേഷം ‘പുലിവേഷം’ എന്ന ചിത്രത്തിലൂടെയാണ് അവര്‍ തമിഴിലേക്ക് തിരിച്ചെത്തുന്നത്. ‘നാന് അവള് അത്’ എന്നൊരു തമിഴ്ചിത്രംകൂടി പൂര്‍ത്തിയാകാനുണ്ട്. അതും തടസ്സങ്ങള്‍ മറികടന്ന് വൈകാതെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. ഇക്കൊല്ലം തിയേറ്ററിലെത്തുന്ന രണ്ടു ഹിന്ദി ചിത്രങ്ങളിലും താരം പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല