സ്വന്തം ലേഖകന്‍: യൂറോപ്പില്‍ അഞ്ചാം പനി ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ആറു മാസത്തിനിടെ 37 പേര്‍ അഞ്ചാം പനി പിടിച്ച് മരിച്ചെന്ന് ലോകാരോഗ്യസംഘടന റിപ്പോര്‍ട്ട് ചെയ്തു. 41,000ലേറെ പേര്‍ക്ക് പനി ബാധിച്ചു.
സെര്‍ബിയയിലും യുക്രെയ്‌നിലുമാണ് കൂടുതല്‍ പേര്‍ക്കു രോഗം കണ്ടെത്തിയത്. ഇംഗ്ലണ്ടില്‍ മാത്രം 807 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞവര്‍ഷം 23,927 പേര്‍ക്കാണ് അഞ്ചാം പനി ബാധിച്ചത്.
രോഗത്തിനെതിരെ പ്രതിരോധകുത്തിവെപ്പ് എടുക്കുന്നവരുടെ എണ്ണംകുറഞ്ഞതാണ് സ്ഥിതി ഗുരുതരമാകാന്‍ കാരണം. അതിനാല്‍ പല രാജ്യങ്ങളും പ്രതിരോധകുത്തിവെപ്പ് നിര്‍ബന്ധമാക്കി നിയമഭേദഗതി വരുത്തുന്നകാര്യം ആലോചനയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല