സ്വന്തം ലേഖകന്‍: ചന്ദ്രയാന്‍ വഴി ചന്ദ്രനിലെ ജലനിക്ഷേപം കണ്ടെത്തി നാസ. ചാന്ദ്രയാനിലൂടെ നാസയുടെ ഉപകരണമാണ് ചന്ദ്രനില്‍ ജലനിക്ഷേപം കണ്ടെത്തിയത്. പത്തുവര്‍ഷം മുമ്പ് വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ ചന്ദ്രദൗത്യ പേടകത്തില്‍ ചന്ദ്രനിലെത്തിച്ച നാസയുടെ മൂണ്‍ മിനറളജി മാപ്പര്‍ (എം.3), ചന്ദ്രപ്രതലത്തിലെ മൂന്ന് പ്രദേശങ്ങളിലായി മഞ്ഞുകട്ടയുടെ രൂപത്തിലുള്ള ജലനിക്ഷേപമാണ് കണ്ടെത്തിയത്.
യു.എസ്. നാഷണല്‍ അക്കാദമി ഓഫ് സയന്‍സിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ ഇരുണ്ട ഗര്‍ത്തങ്ങളിലാണ് കൂടുതല്‍ ജലനിക്ഷേപമുള്ളത്. സൂര്യപ്രകാശം ഒരിക്കലും പതിക്കാത്ത, മൈനസ് 156 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില വര്‍ധിക്കാത്ത പ്രദേശങ്ങളാണിവ.
ഉത്തരധ്രുവത്തില്‍ ചെറിയ അളവിലും ജലം കണ്ടെത്തിയിട്ടുണ്ട്. ഗ്രഹത്തിന്റെ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ഈ ജലനിക്ഷേപങ്ങള്‍ ദീര്ഘകാലമായുള്ളതാകാമെന്നും ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു. ചന്ദ്രപ്രതലത്തിലെ പ്രതിഫലനവും ഇന്‍ഫ്രാറെഡ് രശ്മികളുടെ ആഗിരണവും അളന്നാണ് എം.3 മഞ്ഞിന്റെ സാമീപ്യം സ്ഥിരീകരിച്ചത്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് 2008 ഒക്ടോബര്‍ 22ന് ഐ.എസ്.ആര്.ഒ. വിക്ഷേപിച്ച ചാന്ദ്രയാന്‍ ഒന്ന്, ചന്ദ്ര പര്യവേക്ഷണങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല