1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2018

സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് തടസമില്ലെന്ന് വ്യോമയാന മന്ത്രാലയം. ആഗസ്റ്റ് എട്ടിന് തന്നെ ഇതു സംബന്ധിച്ച നിര്‍ദ്ദേശം ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് നല്‍കിയിട്ടുണ്ടെന്ന് മന്ത്രാലയം ഓപ്പറേഷന്‍ വിഭാഗം ഡയറക്ടര്‍ ഡി സി ശര്‍മ്മ പറഞ്ഞു.

കോഴിക്കോട് എം.പി എം കെ രാഘവനെയാണ് ഡി.സി ശര്‍മ്മ ഇക്കാര്യം അറിയിച്ചത്. സൗദി എയര്‍ലൈന്‍സിന്റെ എ 330300, ബി 777200 ഇ ആര്‍ എന്നീ വലിയ വിമാനങ്ങള്‍ കോഴിക്കോടു നിന്നും ഓപ്പറേറ്റ് ചെയ്യാനാണ് അനുമതി നല്‍കിയത്.

2015ല്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി കരിപ്പൂര്‍ വിമാനത്താവളം വലിയ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. റണ്‍വേ നവീകരണത്തിന്റെ ഭാഗമായായിരുന്നു വിലക്ക്. പിന്നീട് റണ്‍വേ നവീകരണം പൂര്‍ത്തിയാക്കിയിട്ടും കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.