1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2018

സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ജിസിഎസ്ഇ ഫലപ്രഖ്യാപനം വ്യാഴാഴ്ച; പരിഷ്‌ക്കാരങ്ങള്‍ക്കു ശേഷമുള്ള ആദ്യ ഫലവും കാത്ത് ആകാംക്ഷയോടെ വിദ്യാര്‍ഥികളും മാതാപിതാക്കളും. ഇക്കൊല്ലം പരീക്ഷകള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രയാസകരമായിരുന്നുവെന്നാണ് പൊതുവേ വിലയിരുത്തല്‍. എന്നാല്‍ വിദ്യാഭ്യാസ മന്ത്രി ഡാമിയന്‍ ഹിന്‍ഡ് നല്‍കുന്ന സൂചനയനുസരിച്ച് കഴിഞ്ഞ വര്ഷത്തേതുപോലെ ഈ വര്‍ഷവും ഉയര്‍ന്ന ഗ്രേഡുകള്‍ സ്വന്തമാക്കുന്ന വിദ്യാര്‍ഥികള്‍ കൂടിയേക്കും.

മലയാളികള്‍ ഉള്‍പ്പെടെ ഏകദേശം 590,000 വിദ്യാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. പരിഷ്‌കാരങ്ങള്‍ മൂലം ചില പ്രത്യേക സ്‌കൂളുകള്‍ക്ക് ഗ്രേഡുകളില്‍ കുറവ് സഹിക്കേണ്ടിവരുമെന്നാണ് സൂചന. ചില സ്‌കൂളുകള്‍ ഗ്രേഡുകള്‍ വര്‍ദ്ധിപ്പിക്കാനായി കോഴ്‌സ് വര്‍ക്കിനോട് അമിതമായി വിധേയത്വം പ്രകടിപ്പിച്ചിരുന്നുവെന്നും ഇത് പ്രകാരം കഴിവു കുറഞ്ഞ കുട്ടികള്‍ക്ക് ടീച്ചര്‍മാര്‍ അധിക സഹായം ലഭ്യമാക്കിയിരുന്നുവെന്നും ഇന്‍ഡിപെന്റന്റ് സ്‌കൂള്‍സ് കൗണ്‍സില്‍ ചെയര്‍മാന്‍ പറയുന്നു.

ജിസിഎസ്ഇയില്‍ വരുത്തിയിരിക്കുന്ന പരിഷ്‌കാരങ്ങള്‍ മൂലം കോഴ്‌സ് വര്‍ക്ക് എലിമെന്റ് കാര്യമായി വെട്ടികുറയ്ക്കുകയോ അല്ലെങ്കില്‍ പൂര്‍ണമായി ഉപേക്ഷിക്കുകയോ ചെയ്തിരിന്നു. ഇത് നിരവധി പേര്‍ക്ക് ലഭിക്കുന്ന ഗ്രേഡുകളെ കുറയ്ക്കുമെന്ന ആശങ്കയും ശക്തമായിരുന്നു. മുന്‍ എഡ്യുക്കേഷന്‍ സെക്രട്ടറി മൈക്കല്‍ ഗോവാണ് ജിസിഎസ്ഇയില്‍ പുതിയ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ടത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളോട് തുല്യമായി ജിസിഎസ്ഇയുടെ നിലവാരം ഉയര്‍ത്താനാണ് പരിഷ്‌ക്കാരങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.