1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2018

സ്വന്തം ലേഖകന്‍: ബഹിരാകാശത്തുവെച്ചും ഇനി സെല്‍ഫിയെടുക്കാം; സെല്‍ഫി പ്രേമികള്‍ക്കായി പുതിയ ആപ്പുമായി നാസ. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പുതിയ സെല്‍ഫി ആപ്പായ ‘നാസ സെല്‍ഫീസ്’ ആണ് ഈ അവസരമൊരുക്കുന്നത്. ആപ്പ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഓറിയോണ്‍ നെബുലയില്‍ വെച്ചോ ക്ഷീരപഥത്തിന്റെ മധ്യത്തിലോ നിന്ന് സെല്‍ഫി എടുക്കാം.

ആപ്പില്‍ ഇവയെല്ലാം പ്രീലോഡഡ് ആണ്. ഇതിനോടൊപ്പം തന്നെ നാസ പുറത്തിറക്കിയ ട്രാപ്പിസിറ്റ് 1 (TRAPPISIT1 VR) ആപ്പ് ഉപയോക്താക്കളെ വെര്‍ച്വല്‍ റിയാലിറ്റിയുടെ പുതിയ ആകാശ ലോകത്തേക്ക് ക്ഷണിക്കുന്നു.

വിആര്‍ ബോക്‌സ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ആപ്പിന്റെ സഹായത്തോടെ ബഹിരാകാശം മുഴുവന്‍ ചുറ്റിയടിച്ച് വരാം. ആന്‍ഡ്രോയിഡിലും ഐഓഎസിലും ലഭ്യമാക്കിയിട്ടുള്ള രണ്ട് ആപ്പുകളും സെല്‍ഫി പ്രേമികള്‍ക്കിടയില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.