സ്വന്തം ലേഖകന്‍: കേരളത്തിന് സഹായവുമായി അന്താരാഷ്ട്ര സമൂഹം; ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന് പിന്തുണയുമായി ഓസ്‌ട്രേലിയന്‍ പാര്‍ലിമെന്റില്‍ പ്രമേയം. ഓസ്‌ട്രേലിയന്‍ മലയാളികള്‍ നടത്തുന്ന ധനസമാഹരണത്തിന് പിന്തുണയുമായി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ പ്രമേയം പാസാക്കിയുരുന്നു.
ഓസ്‌ട്രേലിയയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കുന്ന സമൂഹമാണ് മലയാളികളെന്നും, കേരളത്തിന്റെ ദുരിതത്തില്‍ ഓസ്‌ട്രേലിയയും സഹായിക്കണമെന്നും ലേബര്‍ എം പി ആന്തണി ബൈണ്‍ പാര്‍ലമെന്റില്‍ പറഞ്ഞു. അടുത്തിടെ കേരളത്തെ പ്രളയ ദുരന്തത്തില്‍ സഹായിക്കുന്നതിനായി ഓസ്‌ട്രേലിയയിലെ നിരവധി രാഷ്ട്രീയ നേതാക്കള്‍ മുന്നോട്ടുവന്നിരുന്നു.
അതിനിടയിലാണ് ഹോള്‍ട്ട് എം പി ആന്തണി ബൈണ്‍ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവന്നത്. പത്തു മിനിട്ടോളം നീണ്ടു നിന്ന പ്രസംഗത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവനകളെക്കുറിച്ച് പരാമര്‍ശിച്ചു പ്രസംഗം നടത്തി. അവസാന അഞ്ചു മിനിട്ടും കേരളത്തിലെ ദുരന്തത്തെയും, അതിനായി എത്തിക്കേണ്ട സഹായങ്ങളെയും കുറിച്ചാണ് വിശദീകരിച്ചത്.
കേരളത്തിന് സഹായമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി വ്യത്യാസമില്ലാതെ സഹകരിക്കണെമെന്ന് അദ്ദേഹം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. 2016 സെന്‍സസ് കണക്കുകളില്‍ ഇന്ത്യന്‍ വംശജരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ സംഭാവനകളും പ്രത്യേകം എടുത്തുപറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
കൂടാതെ കേരളത്തിനുള്ള ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു സഹായിക്കണമെന്ന അപേക്ഷയുമായി ന്യുസിലാന്‍ഡ് പ്രതിപക്ഷ നേതാവും നാഷണല്‍ പാര്‍ട്ടി ലീഡറുമായ സൈമണ്‍ ബ്രിഡ്ജും രംഗത്തെത്തിയിരുന്നു.
ഓസ്‌ട്രേലിയയില്‍ ന്യൂ സൗത്ത് വെയില്‍സിലെ പ്രതിപക്ഷ നേതാവും ലേബര്‍ നേതാവുമായി ല്യൂക്ക് ഫോളി ഇതേ ആവശ്യം മുന്നോട്ടുവച്ചിരുന്നു.നിരവധി ഭരണ പ്രതിപക്ഷ എംപിമാരും ഔദ്യോഗികമായി കേരളത്തെ സഹായിക്കണമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല