സ്വന്തം ലേഖകന്‍: ഇപ്പോഴും ഉത്തര കൊറിയയില്‍ നിന്നുള്ള ആണവ ഭീഷണിയുടെ നിഴലിലാണെന്ന ആരോപണവുമായി ജപ്പാന്‍. ആണവപദ്ധതികള്‍ ഉപേക്ഷിച്ചെന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഉത്തര കൊറിയ ഇപ്പോഴും വലിയ ഭീഷണിയാണെന്ന് വാര്‍ഷിക പ്രതിരോധ അവലോകനത്തില്‍ ജാപ്പനീസ് പ്രതിരോധമന്ത്രി സുനോരി ഒനോദര പറഞ്ഞു.
കൊറിയന്‍ ഉപദ്വീപില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവുവന്നതിനുശേഷമുള്ള ആദ്യ പ്രതിരോധ അവലോകനമാണിത്. ചൈന വലിയ സൈനിക ശക്തിയായി ഉയര്‍ന്നുവരുകയാണെന്നും ഇത് ജപ്പാനടക്കമുള്ള അന്താരാഷ്ട്ര രാഷ്ട്രങ്ങള്‍ക്ക് ഭീഷണിയാണെന്നും 2018ലെ പ്രതിരോധ ധവളപത്രത്തില്‍ ചൂണ്ടിക്കാട്ടി.
ജൂണ്‍ 12ന് സിംഗപ്പൂരില്‍ ഉത്തര കൊറിയയു.എസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് മേഖലയില്‍ സ്ഥിതിഗതികള്‍ക്ക് അയവുവന്നത്. ഈ സാഹചര്യത്തിലും ഭീഷണി അവശേഷിക്കുന്നുണ്ടെന്നാണ് ജപ്പാന്റെ വിലയിരുത്തല്‍.
ജപ്പാനിലെത്താന്‍ ശേഷിയുള്ള നൂറുകണക്കിന് മിസൈലുകള്‍ ഉത്തര കൊറിയയുടെ കൈവശമുണ്ട്. അതിനാല്‍, മിസൈലുകളെ നിരീക്ഷിക്കാനായി 420 കോടി ഡോളര്‍ ചെലവില്‍ യു.എസ് റഡാര്‍ സംവിധാനം സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല