സ്വന്തം ലേഖകന്‍: ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ലൂയിസ് ലുലാ ഡാസില്‍വയ്ക്ക് കനത്ത തിരിച്ചടി; തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക്. അഴിമതിക്കേസില്‍ ജയിലിലായ മുന്‍ ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ലുലാ ഡാസില്‍വയെ ഒക്ടോബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് കോടതി അയോഗ്യനാക്കി.
ഏഴംഗ ബെഞ്ചില്‍ ഒരു ജഡ്ജി മാത്രമാണ് ലുലയ്ക്ക് അനുകൂലമായി വിധിയെഴുതിയത്. കെട്ടിടനിര്‍മാണ കമ്പനിയില്‍നിന്ന് കൈക്കൂലിയായി അപ്പാര്‍ട്ട്മെന്റ് സ്വീകരിച്ചെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് 72 കാരനായ ലുലയെ 2017 ഏപ്രിലിലാണ് 12 വര്‍ഷം തടവിന് ശിക്ഷിച്ചത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലുലാ വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് പല സര്‍വേകളും പ്രവചിക്കുന്നു. ലുലായെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ എല്ലാ രീതിയിലും പോരാടുമെന്ന് വര്‍ക്കേസ് പാര്‍ട്ടി പ്രസ്താവനയില്‍അറിയിച്ചു. അഴിമതിക്കേസില്‍ ജയിലിലാണെങ്കിലും അഭിപ്രായസര്‍വേയില്‍ മുന്നിലാണ് ലുല.
കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ലുലയുടെ അഭിഭാഷകന് അറിയിച്ചു. പണംതിരിമറി, അഴിമതിക്കേസുകളില്‍ 12 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടാണ് ലുല ജയിലില്‍ കഴിയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണപരസ്യങ്ങളില് പ്രത്യക്ഷപ്പെടുന്നതും കോടതി വിലക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല