Alex Varghese (മാഞ്ചസ്റ്റര്‍): ജി.സി.എസ്.ഇ പരീക്ഷാ ഫലത്തില്‍ മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയില്‍ നിന്നുള്ള അഭിഷേക് അലക്സ് എല്ലാ വിഷയങ്ങളിലും ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന ഗ്രേഡോടെ അഭിമാന വിജയം നേടി. ബയോളജി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ് ലാംഗ്വേജ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, മാത്സ്, ഫിസിക്സ്, റിലീജിയസ് സ്റ്റഡീസ്, സ്പാനിഷ് എന്നീ വിഷയങ്ങളില്‍ ഗ്രേഡ് 9, ഡിസൈന്‍ ടെക്നോളജിക്ക് എസ്റ്റാര്‍, അഡീഷനല്‍ സബ്ജക്ട് ആയ ഫര്‍ദര്‍ മാത്സിന് എ ഹാറ്റ് എന്നിങ്ങനെയാണ് അഭിഷേക് കരസ്ഥമാക്കിയത്. ഓള്‍ട്രിന്‍ഹാം സെന്റ് അംബ്രോസ് ഗ്രാമര്‍ സ്കൂളില്‍ നിന്നുമാണ് അഭിഷേക് വിജയിച്ചത്. സയന്‍സ് വിഷയങ്ങളെടുത്ത് ഇതേ സ്കൂളില്‍ തുടര്‍ന്ന് പഠിക്കാനാണ് അഭിഷേക് ഉദ്ദേശിക്കുന്നത്. ദൈവം അനുഗ്രഹിച്ചാല്‍ മെഡിസിന് പോകുവാനാണ് ആഗ്രഹിക്കുന്നതെന്ന് അഭിഷേക് പറഞ്ഞു. തന്റെ വിജയത്തിന് ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് തനിക്ക് പിന്തുണ നല്കിയ മാതാപിതാക്കളെയും, സഹോദരങ്ങളെയും, കുടുംബാംഗങ്ങളെയും, അദ്ധ്യാപകരേയും, സുഹൃത്തുക്കളെയും നന്ദിയോടെ സ്മരിക്കുന്നതായി അഭിഷേക് പറയുന്നു.
യുക്മ നാഷണല്‍ ട്രഷററും, മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പ്രസിഡന്റും എറണാകുളം ആമ്പല്ലൂര്‍ സ്വദേശിയുമായ ചെറുവള്ളില്‍ അലക്സ് വര്‍ഗ്ഗീസിന്റെയും മുട്ടുചിറ ചെരിയംകുന്നേല്‍ ബെറ്റി അലക്സിന്റേയും മകനാണ് അഭിഷേക്. മൂത്ത സഹോദരി അനേഖ അലക്സ്. എലെവല്‍ കഴിഞ്ഞ് യൂണിവേഴ്സിറ്റിയില്‍ അക്കൗണ്ടിംഗ് ആന്റ് ഫൈനാന്‍സിംഗ് പഠിക്കാനൊരുങ്ങുന്നു. ഇളയ സഹോദരി ഏഡ്രിയേല്‍ അലക്സ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
പഠനത്തിലെന്ന പോലെ കലാകായിക രംഗങ്ങളിലും മിടുക്ക് തെളിയിച്ചിട്ടുണ്ട് അഭിഷേക്. വിഥിന്‍ഷോ സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയിലെ ഓള്‍ട്ടര്‍ സര്‍വ്വീസ് ലീഡറാണ് അഭിഷേക്.
ഓള്‍ട്രിംഹാം ലൊറേറ്റോ ഗ്രാമര്‍ സ്കൂളില്‍ നിന്നും ഒന്നാമതായി ജിയാ റോസ് ജിജോ.
മാഞ്ചസ്റ്റര്‍: നോര്‍ത്ത് വിച്ചില്‍ താമസിക്കുന്ന കോട്ടയം കൈപ്പുഴ കിഴക്കേക്കാട്ടില്‍ ജിജോ എബ്രഹാമിന്റെ ഉഴവൂര്‍ കരംമ്യാലില്‍ അനീഷാ ജിജോയുടെയും മകളായ ജിയാ റോസ് ജിജോ ഓള്‍ട്രിംഹാം ലൊറെറ്റോ ഗ്രാമര്‍ സ്കൂളിലെ ഒന്നാം സ്ഥാനക്കാരിയായി പത്ത് വിഷയങ്ങളില്‍ 9 ഗ്രേഡും ഫര്‍ദര്‍ മാത്സിന് എ ഹാറ്റും നേടിയാണ് അത്യുജ്ജ്വല വിജയം നേടിയത്.
ഓള് യുകെ ബിഗ് ബാംഗ് തിയറി സയന്‍സ് എക്സിബിഷന്റെ ഫൈനലിസ്റ്റാണ് ജിയാ.ഭാവിയില്‍ നല്ലൊരു ടീച്ചറാകാനാണ് ഈ മിടുമിടുക്കി ആഗ്രഹിക്കുന്നത്.ഇതേ സ്കൂളിലെ ഇയര്‍ 8 വിദ്യാര്‍ത്ഥിനി ജോസ്ന ജിജോ സഹോദരിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല