സ്വന്തം ലേഖകന്‍: പതിനെട്ടാം ഏഷ്യന്‍ ഗെയിംസിന് ജക്കാര്‍ത്തയില്‍ സമാപനം; മെഡല്‍വേട്ടയില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ. വര്‍ണശബളമായ സമാപന ചടങ്ങില്‍ വനിതാ ഹോക്കി ടീം നായിക റാണി രാംപാല്‍ ഇന്ത്യന്‍ പതാകയേന്തി.
ഗെയിംസിന് മുമ്പ് ഭൂകമ്പം തകര്‍ത്തെറിഞ്ഞ ലമ്പോക്ക് ഗ്രാമത്തില്‍ നിന്ന് ഇന്തൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദിഡോ കായികതാരങ്ങളെ അഭിസംഭോദന ചെയ്തു. മാര്‍ച്ച് പാസ്റ്റില്‍ വെള്ളിമെഡല്‍ നേടി ഹോക്കി ടീമിന്റെ റാണി രാംപാല്‍ ഇന്ത്യ പതാകയേന്തി. കെ.പോപ്പിന്റെ താളവുമായി കൊറിയന്‍ ബോയ് ബാന്‍ഡ് സൂപ്പര്‍ ജൂനിയര്‍ ചടങ്ങിന് കൊഴുപ്പേകി.
ഇന്തൊനീഷ്യന്‍ സൂപ്പര്‍ താരങ്ങളായ സിതി ബദ്രിയാഹ്,ഡിറ സുഗന്ധി, ജെ ഫ്ലോ എന്നിവരും ഗെയിംസ് സമാപനദിനം ആഘോഷമാക്കി. 2022ല്‍ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യം വഹിക്കുന്ന ചൈനയിലെ ഹാങ്ചൗ നഗരത്തിന്റെ ഗവര്‍ണര്‍ ഇന്തൊനീഷ്യയില്‍നിന്ന് ഏഷ്യന്‍ ഗെയിംസ് പതാക ഏറ്റുവാങ്ങി.
132 സ്വര്‍ണവും 92 വെള്ളിയും 65 വെങ്കലവുമായി വന്കരപ്പോരാട്ടത്തില് ചൈന ജേതാക്കളായി. 75 സ്വര്‍ണവുമായി ജപ്പാന് രണ്ടാമതും 49 സ്വര്‍ണവുമായി ദക്ഷിണ കൊറിയ മൂന്നാമതുമെത്തി. 15 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവുമായി ഇന്ത്യ എട്ടാം സ്ഥാനത്ത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല