സ്വന്തം ലേഖകന്‍: പശ്ചിമേഷ്യയില്‍ യുദ്ധത്തിന്റെ നിഴല്‍; ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ ഇറാന് സൈന്യത്തിന് പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ ആഹ്വാനം. യു.എസ് ആണവ കരാറില്‍ നിന്നു പിന്മാറിയതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധത്തിന്റെ വക്കിലാണ്. ഈ സാഹചര്യത്തിലാണ് സൈന്യത്തോട് സുസജ്ജമായിരിക്കാന്‍ ഔദ്യോഗിക വെബ്സൈറ്റിലൂടെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ ആഹ്വാനം.
വ്യോമസേനയുടെ ആള്‍ബലവും ആയുധവിന്യാസവും കൂടുതല്‍ കരുത്തുറ്റതാക്കാനും നിര്‍ദേശമുണ്ട്. ഇറാന് വ്യോമപ്രതിരോധ ദിനത്തോടനുബന്ധിച്ചാണ് സന്ദേശം. ബാലിസ്റ്റിക്, ക്രൂസ് മിസൈലുകള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഇറാനെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിരോധം ശക്തമാക്കുന്നതിന്റെ റ ഭാഗമായി കൂടുതല്‍ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും വാങ്ങാനുള്ള ഒരുക്കത്തിലുമാണ് ഇറാന്.
ഇറാന്റെ കരുത്തുറ്റ സൈനിക ശക്തിയാണ് രാജ്യത്തെ ആക്രമിക്കുന്നതില്‍നിന്ന് യു.എസിനെ തടയുന്നതെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ഹസന് റൂഹാനി വ്യക്തമാക്കിയിരുന്നു. നിലവില്‍ യു.എസ് ഉപരോധത്തെ മറികടക്കുന്ന വിധത്തില്‍ യൂറോപ്യന്‍ യൂനിയന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചാല്‍ മാത്രമേ ആണവകരാറില്‍ തുടരുകയുള്ളൂ എന്നാണ് ഇറാന്റെ ഉറച്ച നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല