സ്വന്തം ലേഖകന്‍: അമേരിക്കയുടെ അനിഷ്ടം അവഗണിച്ച് റഷ്യയുമായുള്ള 40,000 കോടിയുടെ ആയുധ ഇടപാടുമായി മുന്നോട്ടുപോകാന്‍ ഇന്ത്യ. സൈനിക ഇടപാടിന് റഷ്യക്കെതിരായ യു.എസിന്റെ സൈനിക ഉപരോധം തടസ്സമാവില്ല. എസ്400 ട്രയംഫ് മിസൈല്‍ പദ്ധതിയുമായി റഷ്യയുമായി അന്തിമ ധാരണയിലെത്തിയതാണ്. അതുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ഇക്കാര്യം യു.എസിനെ അറിയിക്കുമെന്നും ഇന്ത്യന്‍ വക്താവ് പറഞ്ഞു.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഇടപെടല്‍, ക്രീമിയ പിടിച്ചെടുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് റഷ്യക്കെതിരെ യു.എസ് സൈനിക ഉപരോധം ചുമത്തിയത്. ഉപരോധം നിലവിലുള്ള സാഹചര്യത്തില്‍ മറ്റുരാജ്യങ്ങളുമായുള്ള ഇടപെടലുകള്‍ റഷ്യക്ക് തടസ്സമാകുമെന്ന് യുഎസ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്ത്യ റഷ്യയുമായി മിസൈല്‍ ഇടപാടുകള്‍ നടത്തുന്നതിന് താല്‍പര്യമില്ലെന്ന് യു.എസ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ആകാശ പ്രതിരോധ മേഖലയിലെ അത്യാധുനിക മിസൈല്‍ സംവിധാനമാണ് എസ്400 ട്രയംഫ്. ആകാശമാര്‍ഗമുള്ള ആക്രമണങ്ങള്‍ ചെറുക്കാന്‍ വ്യോമസേനയെ സജ്ജമാക്കാനാണ്‍ ലക്ഷ്യമിട്ടാണ് ഈ മിസൈലുകള്‍ ഇന്ത്യ വാങ്ങുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല