Jijo Arayathu: ഹേവാര്‍ഡ്സ്ഹീത്ത് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഗ്രേറ്റ് ബ്രിട്ടന് രൂപതാ ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന് സ്വീകരണവും കുട്ടികളുടെപ്രഥമ ദിവ്യകാരുണ്യ സ്വീകരണവും ഹേവാര്‍ഡ്സ്ഹീത്ത് സെന്റ് പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികള്‍ ഗിഫ്റ്റുകള്‍ വേണ്ടെന്ന് വയ്ക്കുകയും പകരമായി കിട്ടിയ നാട്ടില്‍ അഫ്നാസ് എന്ന ബാലന്റെ ചികിത്സാ സഹായത്തിനായി ഫ്ളവേഴ്സ് ടിവിയിലൂടെ ഇന്നലെ നല്‍കുകയും ചെയ്തു.
ഹേവാര്‍ഡ്സ്ഹീത്ത് സീറോ മലബാര്‍ കമ്യൂണിറ്റി സന്ദര്‍ശിക്കാന്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ പിതാവിനെ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ ഫാ റോജ് മുത്തുമാക്കല്‍, പള്ളി കമ്മറ്റി പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് അഭിവന്ദ്യ പിതാവ് ഭവന സന്ദര്‍ശനങ്ങള്‍ നടത്തി. പിന്നീട് ഹേവാര്‍ഡ്സ്ഹീത്ത് സെന്റ് പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ വച്ച് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും കുട്ടികളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണവും നടത്തപ്പെട്ടു. റവ ഫാ റോയ് മുത്തുമാക്കല്‍, അഭിവന്ദ്യ പിതാവിന്റെ സെക്രട്ടറി റവ ഫാ ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.
പള്ളി കമ്മറ്റി അംഗങ്ങളായ ജോഷി കുര്യാക്കോസ്, രാജു ലൂക്കോസ്, ജോയി എബ്രഹാം, ജിമ്മി പോള്‍, സ്മിതാ ജെയിംസ്, സില്‍വി ലൂക്കോസ്, ജൂഡി കിംഗ്സലി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ബഹുമാനപ്പെട്ട പ്രീസ്റ്റ് ഇന്‍ചാര്‍ജ് റവ ഫാ റോയ് മുത്തുമാക്കല്‍ അഭിവന്ദ്യ പിതാവിന് സ്വാഗതവും ജിജോ അരയത്ത് കൃതജ്ഞതയും രേഖപ്പെടുത്തി. കൂടാതെ ഹേവാര്‍ഡ്സ് ഹീത്ത് സീറോ മലബാര്‍ കമ്യൂണിറ്റിയെ നയിച്ച റവ ഫാ റോയ് മുത്തുമാക്കല്‍, കുട്ടികളെ പരിശീലിപ്പിച്ച ജാന്‍സി ജോയ്, ജൂഡി കിംഗ്സലി എന്നിവര്‍ക്ക് അഭിവന്ദ്യ പിതാവ് പാരിതോഷികങ്ങള്‍ നല്കി ആദരിക്കുകയുണ്ടായി. ആന്റോ തോമസ്, ഡിനി ആന്റോ, സില്‍വി ലൂക്കോസ്, സോനു മാത്യു, ജെസ്വിന് പടയാറ്റില്‍, മാത്യു പി ജോയ്, ജെയിംസ് ജേക്കബ്, അനി ബിജു തുടങ്ങിയവരാണ് ശുശ്രൂഷകള്‍ക്ക് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു.
തുടര്‍ന്ന് വിവില്‍സ്ഫീല്‍ഡ് വില്ലേജ് ഹാളില്‍ സ്നേഹവിരുന്ന് നടത്തപ്പെട്ടു. പ്രസ്തുത വേദിയില്‍ വച്ച് അഭിവന്ദ്യ സ്രാമ്പിക്കല്‍ പിതാവ് ചാരിറ്റി ബോക്സിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു. സിബി തോമസ് പിതാവിന് സ്വാഗതമേകി. തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാന സ്വീകരിച്ച അലെസ് സാറാ ബേസില്‍, അനിറ്റാ ജോയ്, ബിയോണ എല്സാജിമ്മി, ഡോണ്‍ സിജു ഫിലിപ്പ്, ഹിമാ ജേക്കബ്, മേഘാ ജേക്കബ്, ജിസ്മി സജി, സിയോണ്‍ സിബി തുടങ്ങിയ കുട്ടികളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ അരങ്ങേറി.
പ്രസ്തുത കുട്ടികള്‍ ആഘോഷ പരിപാടികളുടെ ഭാഗമായ് ഗിഫ്റ്റുകള്‍ വേണ്ടെന്ന് വയ്ക്കുകയും പകരമായി ചാരിറ്റി ബോക്സിലൂടെ കിട്ടിയ തുക ഫ്ളവേഴ്സ് ചാനലിലൂടെ കണ്ടെത്തിയ വയനാട് സ്വദേശിയായ അഫ്നാസ് എന്ന ബാലന്റെ ചികിത്സയ്ക്കായി ഇന്നലെ പിറവത്ത് വച്ച് നടന്ന കോമഡി ഉത്സവ വേദിയില്‍ വച്ച് സുപ്രസിദ്ധ ചലച്ചിത്ര താരം ടിനി ടോം അഫ്നാസിന്റെ ഉപ്പാപ്പയ്ക്ക് നല്‍കുകയും ചെയ്തു. അഫ്നാസിന്റെ ചികിത്സ സഹായത്തിനായി തുകകള്‍ നല്കിയ കുട്ടികളെ ടിനി ടോം അഭിനന്ദിച്ചു.
ചാനല്‍ അവതാരകനും ചലച്ചിത്ര താരങ്ങളുമായ മിഥുന്, ഗിന്നസ് പക്രു, ബിജു കുട്ടന് കൂടാതെ ഇതിനായി മുഖ്യധാരയില്‍ പ്രവര്‍ത്തിച്ച സ്ക്രിപ്റ്റ് റൈറ്റും ഡയറക്ടറുമായ സതീഷ് കുമാര്‍ എന്നിവരും കുട്ടികളുടെ ബന്ധുക്കളുടെ പ്രതിനിധിയായ് ജിനി ജോയ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ഈ തുക സമാഹരിക്കാന്‍ സഹകരിച്ച ഏവര്‍ക്കും ബോബി സാലിസ്ബറിക്കും കുട്ടികളുടെ മാതാപിതാക്കള്‍ നന്ദി രേഖപ്പെടുത്തി. ഗിഫ്റ്റുകള്‍ക്ക് പകരമായി കിട്ടിയ തന്റെ മകന്റെ ചികിത്ാ സഹായത്തിനായി നല്കിയ ഹേവാര്‍ഡ്സ് ഹീത്തിലെ കുട്ടികള്‍ക്ക് അഫ്നാസിന്റെ അമ്മ സഫിയ അകമഴിഞ്ഞ സ്നേഹവും നന്ദിയും രേഖപ്പെടുത്തി. ടീം മൂണ്‍ലൈറ്റ് കവന്‍ട്രി ഇവന്റ് മാനേജ്മെന്റ് ടീമാണ് വിവില്‍സ്ഫീല്‍ഡ് വില്ലേജ് ഹാളിലെ ചടങ്ങുകള്‍ക്ക് മാറ്റു കൂട്ടിയത് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല