ഷിജു തോമസ് (ബ്രിസ്‌ബേന്‍): “പൈതൃകം 2018”, നാലാമത് ഓഷ്യാനിയ ക്‌നാനായ കണ്‍വെന്‍ഷന്‍ ബ്രിസ്‌ബേനില്‍ ഒക്ടോബര്‍ 5,6,7 തീയ്യതികളില്‍ നടക്കും.ബി.കെ.സി.സി ആതിഥേയത്വം വഹിക്കുന്ന കണ്‍വെന്‍ഷന്‍ ഗോള്‍ഡ് കോസ്റ്റ് ഓസ്‌ട്രേലിയായില്‍ വച്ചായിരിക്കും നടക്കുന്നത്. കൈയ്യെത്തും ദൂരത്തു ഓഷ്യാനിയായിലെ ക്‌നാനായ മക്കള്‍ അക്ഷമരായി കാത്തിരിക്കുന്ന ക്‌നാനായ കണ്‍വെന്‍ഷന് ഇനി മുപ്പതു ദിനരാത്രങ്ങള്‍ മാത്രം.
എല്ലാ സജീകരണങ്ങളുടെയും മിനുക്കുപണിയില്‍ BKCC അംഗങ്ങള്‍ വ്യാപൃതരായിരിക്കുമ്പോള്‍ ലോക ക്‌നാനായ സമൂഹം ആകാംഷയോടെ കൌണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. ഓഷിയാന ക്‌നാനായ ചരിത്രത്തിലെ നാഴികക്കല്ലായി മാറുന്ന പൈതൃകം 2018 നായി KCCO യുടെ 14 യൂണിറ്റുകളും ഒരുങ്ങിക്കഴിഞ്ഞു. കണ്‍വെന്‍ഷന്‍ വന്‍ വിജയമാക്കുവാന്‍ എല്ലാ ക്‌നാനായ മക്കളെയും സ്വാഗതം ചെയ്യുന്നതായി സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല