സ്വന്തം ലേഖകന്‍: സിന്ധു നദിയിലെ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ഇന്ത്യയും പാകിസ്താനും. സിന്ധുനദീതടത്തിലെ കോത്രി അണക്കെട്ടില്‍ പരിശോധന നടത്താന്‍ ഇന്ത്യയെ അനുവദിക്കാമെന്നു പാക്കിസ്ഥാന്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഝലം നദീതടത്തിലെ കിഷന്‍ഗംഗ അടക്കമുള്ള ജലവൈദ്യുത പദ്ധതികളില്‍ പരിശോധന നടത്താന്‍ പാക്കിസ്ഥാന് അനുമതി നല്‍കാമെന്ന് ഇന്ത്യയും സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ലഹോറില്‍ നടന്ന, സിന്ധുനദീജല കരാര്‍ സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചയിലാണു തീരുമാനങ്ങള്‍ ഉരുത്തിരിഞ്ഞത്.
ഇമ്രാന്‍ ഖാന്‍ പാക്ക് പ്രധാനമന്ത്രിപദം ഏറ്റെടുത്തശേഷം ഇരുരാജ്യങ്ങളും തമ്മില്‍ ആദ്യമായി നടത്തിയ ഔദ്യോഗിക ചര്‍ച്ചയായിരുന്നു ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല