ബ്ലാക്ക്പൂള്‍: മലയാളി കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 10ന് ശനിയാഴ്ച രാവിലെ 10 മണിമുതല്‍ അഞ്ച് മണിവരെ നടത്തുവാന്‍ തീരുമാനിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ചീട്ടുകളി, വടം വലി, കസേരകളി, ചാക്കില്‍ ചാട്ടം, സുന്ദരിക്ക് പൊട്ട് തൊടല്‍, പാസ്സിംഗ്‌ബോള്‍, തുടങ്ങി വിവിധയിനം മത്സരങ്ങള്‍ നടത്തുന്നു. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ടായിരിക്കും.
ഉച്ചയ്ക്കുശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധയിനം കലാപരിപാടികളായ തിരുവാതിര ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, കോമഡി സ്‌കിറ്റ്, മിമിക്രി ഓണപ്പാട്ടുകള്‍, മാവേലിയ്ക്ക് വരവേല്‍പ്പ്, തുടങ്ങിയ നടത്തുന്നു. മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതുമായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല