സ്വന്തം ലേഖകന്‍: മുന്‍ റഷ്യന്‍ ചാരനെതിരായ രാസായുധാക്രമണം; രണ്ട് റഷ്യക്കാര്‍ക്കെതിരെ ബ്രിട്ടന്‍ കുറ്റം ചുമത്തി. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപലിനും മകള്‍ യൂലിയക്കുമെതിരായ രാസായുധാക്രമണത്തില്‍ അലക്‌സാണ്ടര്‍ പെട്രോവ്, റസ്‌ലന്‍ ബോഷിറോവ് എന്നിവരെയാണ് ബ്രിട്ടീഷ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റക്കാരായി പ്രഖ്യാപിച്ചത്.
ഇവര്‍ക്കെതിരെ യൂറോപ്യന്‍ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചു. കൊലപാതകത്തിന് ഗൂഢാലോചന, കൊലപാതകശ്രമം, നെര്‍വ് ഏജന്റ്‌സ് ഉപയോഗം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഈ വര്‍ഷമാണ് സാലിസ്ബുറിയില്‍ സ്‌ക്രിപലിനും യൂലിയക്കും വിഷബാധയേറ്റത്. മാരകമായ യു.എന്‍ നിരോധിത നെര്‍വ് ഏജന്റ് ഉപയോഗിച്ച് ആക്രമണം നടത്തിയത് റഷ്യയാണെന്ന് ബ്രിട്ടന്‍ ആരോപിച്ചിരുന്നു.
എന്നാല്‍, ആരോപണം റഷ്യ നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഉലയുകയും ചെയ്തു. അതിനിടെ തെളിവില്ലാതെയാണ് രണ്ട് റഷ്യന്‍ പൗരന്മാര്‍ക്കെതിരെ കുറ്റം ചുമത്തിയതെന്ന് റഷ്യ പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല