സ്വന്തം ലേഖകന്‍: പ്രവാസി തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ എക്സിറ്റ് പെര്‍മിറ്റ് ഇല്ലാതെ രാജ്യം വിടാനുള്ള അനുമതി നല്കി ഖത്തര്‍. തൊഴിലവകാശ സംഘടനകളുടെ ഏറെക്കാലത്തെ ആവശ്യമായ ഇതിനായുള്ള നിയമഭേദഗതി ഖത്തര്‍ നടപ്പാക്കി.
ഭൂരിഭാഗം വിദേശതൊഴിലാളികള്‍ക്കും എക്സിറ്റ് പെര്‍മിറ്റില്ലാതെ രാജ്യം വിടാന്‍ നിയമഭേദഗതി സഹായിക്കുമെന്ന് തൊഴില്‍ മന്ത്രി ഈസ അല്‍ നുവെയ്മി അറിയിച്ചു. അതേസമയം, തൊഴിലിന്റെ സ്വഭാവം അനുസരിച്ചുള്ള ന്യായീകരണം ഉന്നയിച്ച് തൊഴിലുടമയ്ക്ക് തങ്ങളുടെ അഞ്ചു ശതമാനം വരെ തൊഴിലാളികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കാനുള്ള വ്യവസ്ഥ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഖത്തറിന്റെ നടപടിയെ അന്താരാഷ്ട്ര തൊഴില്‍ സംഘടന(ഐഎല്‍ഒ) സ്വാഗതം ചെയ്തു. കുടിയേറ്റ തൊഴിലാളികള്‍ക്ക് ഏറെ ഗുണപ്രദമാണിതെന്ന് ഐഎല്‍ഒ പറഞ്ഞു. അതേസമയം വിദേശതൊഴിലാളികള്‍ക്ക് ജോലിമാറണമെങ്കില് തൊഴിലുടമയുടെ അനുമതി വേണമെന്ന നയത്തില്‍ ഖത്തര്‍ മാറ്റം വരുത്തിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല