Martin Jose: തൃശൂര്‍ കൂട്ടായ്മ സെപ്തംബര്‍ 9 ന് തന്നെ ബര്‍മ്മിംഹാമില്‍ കൂട്ടായ്മയിലൂടെ സ്വരൂപിക്കുന്ന തുക കേരളത്തിലേക്ക്. തൃശൂര്‍ നിവാസികളുടെ തൃശൂര്‍ കൂട്ടായ്മ’ ഈ മാസം 9ന് ഞായറാഴ്ച 10 മുതല്‍ 3 വരെ ബര്‍മ്മിങ്ഹാമിലെ നോര്‍ത്ത്ഫീല്‍ഡില്‍ വച്ചു നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. നാല്പതോളം വരുന്ന കുടുംബങ്ങള്‍ ഈ കൂട്ടായ്മയില്‍ പങ്കെടുക്കുന്നുണ്ട്. ഭാവി പരിപാടികള്‍ നിശ്ചയിക്കുകയും കേരളത്തിലെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനും ഈ കൂട്ടായ്മയില്‍ തീരുമാനമെടുക്കും. എല്ലാ തൃശൂര്‍ നിവാസികളേയും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. പരിപാടി നടക്കുന്ന സ്ഥലം ചുവടെ ചേര്‍ക്കുന്നു
Qurray club, 82, Quarry lane,Birmingham,Wst midlands, B312PY
മാര്ട്ടിന് കെ ജോസ് 07793018277
ജോഷി വര്‍ഗീസ് 07728324877
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല