സ്വന്തം ലേഖകന്‍: കിം പഴയ കിമ്മല്ല; കൊറിയ പഴയ കൊറിയയുമല്ല; ദേശീയ ദിനാഘോഷത്തില്‍ ആയുധങ്ങള്‍ക്കു പകരം അണിനിരത്തിയത് പൂക്കള്‍! ദീര്‍ഘദൂര മിസൈലുകള്‍ക്കും ബോംബുകള്‍ക്കും പകരമാണ് ഫ്‌ലോട്ടുകളും പൂക്കളും അണിനിരത്തി ഉത്തര കൊറിയ, രാജ്യത്തിന്റെ എഴുപതാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചുള്ള പരേഡ് വ്യത്യസ്തമാക്കിയത്.
പരമ്പരാഗതമായി ഉപയോഗിക്കുന്ന ആയുധങ്ങള്‍ക്കൊപ്പം സമാധാനം, രാജ്യ സമൃദ്ധി എന്നിവ ഉയര്‍ത്തിക്കാട്ടുന്ന ഫ്‌ലോട്ടുകളും പു!ഞ്ചിരിയോടെ നീങ്ങുന്ന ജനങ്ങളുമായിട്ടായിരുന്നു പരേഡ്. ഏകീകൃത കൊറിയയുടെ പതാകയേന്തിയ ജനങ്ങളും അണിനിരന്നു. സൈന്യത്തിന്റെ ബൂട്ടുകള്‍ അകന്നു നീങ്ങിയപ്പോള്‍ ‘ഇനി ലക്ഷ്യം സാമ്പത്തിക പുരോഗതി’ എന്നു വ്യക്തമാക്കി നിര്‍മാണത്തൊഴിലാളികളുടെ വേഷം ധരിച്ചവരും മുന്നോട്ടു നീങ്ങി.
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ഇതിനെല്ലാം പുഞ്ചിരിയോടെ സാക്ഷ്യം വഹിച്ചു. അടിവച്ചു മുന്നേറിയ സൈന്യവും നിരനിരയായെത്തിയ യുദ്ധ ടാങ്കുകളും ഇരമ്പിയകന്നപ്പോഴാണു ജനങ്ങള്‍ പാട്ടുപാടി പൂക്കളെറിഞ്ഞ് പതാക വീശിയെത്തിയത്. ചൈനയില്‍ നിന്നുള്ള പ്രത്യേക സംഘമായിരുന്നു ഇത്തവണത്തെ ചടങ്ങിലെ വിശിഷ്ടാതിഥികള്‍.
ചൈനീസ് മാതൃകയിലുള്ള സാമ്പത്തിക വികസനത്തിന്റെ പാതയിലേക്കാണ് ഉത്തര കൊറിയയും വഴിമാറുന്നതെന്നു ചൈനീസ് പാര്‍ലമെന്റ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ലി ഷാന്‍ഷുവിനോട് കിം വ്യക്തമാക്കി. ചൈനയില്‍നിന്ന് ഇക്കാര്യത്തില്‍ ഏറെ പഠിക്കാനുണ്ടെന്നു കിം പറഞ്ഞതായി ചൈനയുടെ ദേശീയ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സിംഗപ്പൂരില്‍ നടത്തിയ ചര്‍ച്ചയെപ്പറ്റി ഓര്‍മിപ്പിക്കാനും കിം മറന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല