1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2018

സ്വന്തം ലേഖകന്‍: ട്രംപിനെതിരെ കൊട്ടാരവിപ്ലവത്തിന് നീക്കം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി വൈസ് പ്രസിഡന്റ് മൈക് പെന്‍സ്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ 25 ആം ഭേദഗതി നടപ്പാക്കാന്‍ വൈറ്റ്ഹൗസിലെ ഉന്നതവൃത്തങ്ങള്‍ ആലോചിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് മൈക് പെന്‍സ് തള്ളിയത്.

ട്രംപിനെതിരായ പടയൊരുക്കത്തില്‍ പെന്‍സുമുണ്ടെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചുമതലകള്‍ നിര്‍വഹിക്കുന്നതിന് മതിയായ കഴിവുകളില്ലാതെ വന്നാല്‍ പ്രസിഡന്റിനെ പുറത്താക്കാന്‍ അനുമതി നല്‍കുന്നതാണ് 25 ആം ഭേദഗതി.

വൈസ് പ്രസിഡന്റും കാബിനറ്റ് അംഗങ്ങളുമാണ് ഭേദഗതി നടപ്പാക്കാന്‍ മുന്‍കൈ എടുക്കുക. അത്തരമൊരു കാര്യത്തെ കുറിച്ച് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തുവോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു പെന്‍സിന്റെ മറുപടി. ഇത്തരം നീക്കം നടത്തേണ്ട ആവശ്യം എന്താണെന്നും പെന്‍സ് മാധ്യമങ്ങളോടു ചോദിച്ചു.

 

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.