സ്വന്തം ലേഖകന്‍: പാരീസില്‍ കത്തിയുമായി അഫ്ഗാന്‍ പൗരന്റെ വിളയാട്ടം; ബ്രിട്ടീഷ് വിനോദ സഞ്ചാരി അടക്കം ഏഴു പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷുകാരനായ വിനോദ സഞ്ചാരിക്ക് നെഞ്ചിനാണ് പരിക്കേറ്റത്.
പ്രകോപനമില്ലാതെയാണ് അഫ്ഗാന്‍ പൗരന്‍ ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇയാളെ പിന്നീട് പോലീസ് കീഴ്‌പ്പെടുത്തി. പാരിസിലെ വടക്ക് കിഴക്കന്‍ പ്രദേശത്തെ കനാലിന്റെ തീരത്ത് പ്രാദേശിക സമയം രാത്രി 11 മണിയോടെയായിരുന്നു ആക്രമണം.
കത്തിയും ഇരുമ്പ് ദണ്ഡും ഉപയോഗിച്ചാണ് അക്രമി ആക്രമണം നടത്തിയത്. ദണ്ഡ് വീശി പിന്തുടര്‍ന്ന് അക്രമി കത്തി കൊണ്ട് ആളുകളെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. കൂടുതല്‍ ആളുകള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ശ്രമിച്ച അക്രമിയെ സുരക്ഷാസേനാംഗങ്ങള്‍ ബലമായാണ് കീഴ്‌പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല