സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്സിറ്റ് പദ്ധതിയെ ബെല്‍റ്റ് ബോംബെന്ന് പരിഹസിച്ച് മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്സണ്. മേയുടെ ബ്രെക്സിറ്റ് റോഡ്മാന്ന് ഭരണഘടനയെ ബെല്‍റ്റ്ബോംബ് ധരിപ്പിച്ച് ബ്രസല്‍സിനു കൈമാറുന്നതിന് തുല്യമാണെന്നും ജോണ്സണ് പറഞ്ഞു.
യൂറോപ്യന്‍ യൂനിയനുമായുള്ള ബ്രെക്സിറ്റ് ചര്‍ച്ചകള്‍ മേയ് ഏറെ ബുദ്ധിമുട്ടി മുന്നോട്ടു കൊണ്ടുപോവുന്നതിനിടെയാണ് ജോണ്‍സന്റെ ആരോപണം. മെയില്‍ ഓണ്‍ സണ്‍ഡേയില്‍ എഴുതിയ ലേഖനത്തിലാണ് ജോണ്സണ് പ്രധാനമന്ത്രിയുടെ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്.
നേരത്തെ ബ്രെക്സിറ്റ് നയങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ജോണ്സണ് മന്ത്രിസഭയില്‍നിന്ന് രാജിവെച്ചത്. സ്വകാര്യജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടുന്നതിനിടെയാണ് ജോണ്സണ് മേയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഭാര്യയുമായി പിരിയുകയാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. അതിനിടെ ജോണ്‍സന്റെ പരാമര്‍ശനത്തിനെതിരെ കണ്‍സര്‍വേറ്റിവ് എം.പിമാര്‍ രംഗത്തുവന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല