സ്വന്തം ലേഖകന്‍: വ്യാപാര നയം ഉദാരമാക്കാന്‍ അബുദാബി; ലക്ഷ്യമിടുന്നത് വ്യാപാര രംഗത്ത് വന്‍ കുതിപ്പ്. വ്യാപാര ലൈസന്‍സിന് നൊ ഒബ്ജകഷ്ന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയും ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് കുറച്ചും എമിറേറ്റിലെ വ്യാപാരനയം സുതാര്യമാക്കിയതായി സാമ്പത്തിക അബുദബി വികസന വകുപ്പ് അറിയിച്ചു. മാത്രവുമല്ല വ്യാപാര ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് 200 ദിര്‍ഹമാക്കി കുറച്ചിട്ടുമുണ്ട്.
നേരത്തേ ഓരോ വ്യാപാരത്തിനും അനുസരിച്ച് വ്യത്യസ്ത നിരക്കാണ് ഈടാക്കിയിരുന്നത്. പുതിയ നിയമത്തിലൂടെ ലൈസന്‍സ് പുതുക്കാനുള്ള ഫീസ് ഏകീകരിച്ചത് കച്ചവടക്കാര്‍ക്ക് ആശ്വാസമാകും. വാണിജ്യം, വ്യാപാരം, പ്രഫഷനല്‍, നിര്‍മാണം, കരകൗശലം തുടങ്ങി എല്ലാ വിഭാഗം ലൈസന്‍സുകള്‍ക്കും സെന്റര്‍ ഓഫ് വെയ്സ്റ്റ് മാനേജ്മെന്റ് ഈടാക്കിയിരുന്ന മാലിന്യനിര്‍മാര്‍ജന ഫീസും ഒഴിവാക്കി.
സ്വകാര്യമേഖലയിലെ വ്യാപാര നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്കാരം. ഇത് എമിറേറ്റിലെ വ്യാപാര ഇടപാടുകള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയരാന്‍ സഹായകമാകുമെന്നാണു വിലയിരുത്തുന്നത്. എമിറേറ്റിലെ വ്യാപാര രംഗം രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പരിഷ്കാരമെന്ന് സാമ്പത്തിക വികസന വകുപ്പ് അണ്ടര്‍ സെക്രട്ടറി ഖലീഫ ബിന്‍ സാലിം അല്‍ മന്‍സൂരി പറഞ്ഞു.
ബിസിനസ് റജിസ്ട്രേഷന് നടപടിക്രമങ്ങള്‍ ലളിതമാക്കിയതും നൂതന സംവിധാനം ഒരുക്കിയതും സമയവും പണവും ലാഭിക്കാന്‍ സഹായകമാകും എന്നും അദ്ദേഹം പറഞ്ഞു. എമിറേറ്റിലെ വ്യാപാര, നിക്ഷേപ അനുകൂല അന്തരീക്ഷം മെച്ചപ്പെടുത്തി കൂടുതല്‍ നിക്ഷേപകരെ എമിറേറ്റിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്വകാര്യ മേഖലയിലെ ബിസിനസ് മെച്ചപ്പെടുത്താനും പുതിയ നിക്ഷേപം ആകര്‍ഷിക്കാനും ഒട്ടേറെ ആനുകൂല്യങ്ങള്‍ വകുപ്പ് നല്‍കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല