സ്വന്തം ലേഖകന്‍: സ്വീഡിഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിന് തിരിച്ചടി; കുടിയേറ്റ വിരുദ്ധപക്ഷത്തിന് നേട്ടം. ഞായറാഴ്ച നടന്ന സ്വീഡിഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെന്നിന്റെ സോ ഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതൃത്വം നല്കുന്ന ഇടതുപക്ഷ മുന്നണിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിനായില്ല.
എന്നാല്‍, രാജിവയ്ക്കില്ലെന്നും പ്രതിപക്ഷവുമായി ചര്‍ച്ച നടത്തി മന്ത്രിസഭ രൂപീകരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 349 അംഗ പാര്‍ലമെന്റില്‍ സ്റ്റെഫാന്‍ നേതൃത്വം നല്‍കുന്ന മുന്നണിക്ക് 144 സീറ്റും വലതു മുന്നണിക്ക് 142 സീറ്റും കിട്ടി. ഔദ്യോഗിക ഫലപ്രഖ്യാപനം പിന്നീടേ ഉണ്ടാവുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
നാസിവേരുകളുള്ള കുടിയേറ്റ വിരുദ്ധ സ്വീഡന്‍ ഡെമോക്രാറ്റുകള്‍ (എസ്ഡി) 18 ശതമാനം വോട്ടും 63 സീറ്റുകളും നേടിയത് ശ്രദ്ധേയമായി. കഴിഞ്ഞ തവണ എസ്ഡിക്ക് 12 ശതമാനം വോട്ടു മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടു മുന്നണികളുമായും സഹകരിക്കാന്‍ തയാറാണെന്ന് ദേശീയവാദി പാര്‍ട്ടിയായ എസ്ഡി പ്രഖ്യാപിച്ചെങ്കിലും അവരെ കൂടെക്കൂട്ടാന്‍ ഇരുകൂട്ടരും തയാറല്ലാത്തത് രാഷ്ട്രീയ അനിശ്ചിതത്വത്തിന് കാരണമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല