സ്വന്തം ലേഖകന്‍: വിദേശത്തേക്ക് കടക്കുംമുമ്പ് ധനമന്ത്രിയുമായി കുടിക്കാഴ്ച നടത്തി; വെളിപ്പെടുത്തലുമായി വിജയ് മല്യ; കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തില്‍. ബാങ്കുകളുമായി ബന്ധപ്പെട്ട് വായ്പ പ്രശ്‌നം പരിഹരിക്കാമെന്ന് മന്ത്രിയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം ലണ്ടനില്‍ വാര്‍ത്തലേഖകേരാട് പറഞ്ഞു. ഇന്ത്യയിലേക്ക് മടക്കി അയക്കണമെന്ന കേസില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു മല്യ.
ജനീവയില്‍ നേരത്തെ തീരുമാനിച്ച സമ്മേളനത്തില്‍ പെങ്കടുക്കാനാണ് വിദേശത്തേക്ക് വന്നത്. അതിനുമുമ്പ് മന്ത്രിയെ സന്ദര്‍ശിച്ച് ബാങ്കുകളുമായുള്ള ഇടപാട് തീര്‍ക്കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ധനമന്ത്രിയുടെ പേര് മല്യ പറഞ്ഞില്ല. 2016 ല്‍ രാജ്യം വിടുമ്പോള്‍ അരുണ്‍ ജയ്റ്റ്‌ലിയാണ് ധനമന്ത്രിയെന്നതിനാല്‍ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. എന്നാല്‍, ഇന്ത്യന്‍ സര്‍ക്കാര്‍ ഹാജരാക്കിയ തെളിവുകള്‍ നിലനില്‍ക്കുന്നതല്ലെന്നാണ് മല്യയുടെ അഭിഭാഷകര്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ വാദിച്ചു.
അതേസമയം, മല്യയുടെ വെളിപ്പെടുത്തലിനെ പുച്ഛിച്ച് തള്ളി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തുവന്നു. 2014ല്‍ കേന്ദ്രമന്ത്രിയായ ശേഷം മല്യക്ക് തന്നെ കാണാന്‍ സമയം അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യസഭ അംഗം എന്ന നിലയില്‍ ഒരിക്കല്‍ മല്യ പാര്‍ലമെന്റില്‍ വെച്ച് തടഞ്ഞ് സംസാരിച്ചിരുന്നുവെന്നും വാസ്തവത്തില്‍ അയാള്‍ എം.പിയെന്ന പദവി ദുരുപയോഗം ചെയ്യുകയാണ് ചെയ്തതെന്നും ജെയ്റ്റ്‌ലി ആരോപിച്ചു.
കിങ്ഫിഷര്‍ വിമാനക്കമ്പനിയുടെ പേരിലുള്ള 9000 കോടി രൂപയുടെ വായ്പ കുടിശ്ശിക തിരിച്ചടക്കാമെന്ന വാഗ്ദാനം ശുദ്ധ തട്ടിപ്പാണ്. കുറഞ്ഞ സമയത്തെ കൂടിക്കാഴ്ചക്കിടെ മല്യയുടെ കൈവശമുള്ള രേഖകള്‍ ഞാന്‍ നോക്കിയിട്ടു പോലുമില്ലെന്നും മന്ത്രി പറഞ്ഞു. മല്യയെ രാജ്യം വിട്ടുപോകാന്‍ അനുവദിച്ചതിന്റെ കാരണം സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും രംഗത്തെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല