1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2018

സ്വന്തം ലേഖകന്‍: മോദി ജനാരോഗ്യത്തിന് മുന്‍ഗണന നല്‍കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന പുകഴ്ത്തലുമായി ബ്രിട്ടീഷ് മാധ്യമം; ഒപ്പം രാഹുല്‍ ഗാന്ധിയ്ക്ക് വിമര്‍ശനവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചു യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ പ്രസിദ്ധീകരണമായ ദ് ലാന്‍സെറ്റാണ് ലേഖനം പ്രസിദ്ധീകരിച്ചത്. പൗരന്മാരുടെ ആരോഗ്യത്തിനു മുന്‍ഗണന നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നു ലേഖനം പറയുന്നു.

പ്രധാനമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘ആയുഷ്മാന്‍ ഭാരതി’ലൂടെ ആരോഗ്യം ജനത്തിന്റെ അവകാശമാണെന്നും രാജ്യത്തെ ഇടത്തരക്കാരുടെ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കാനുള്ള രാഷ്ട്രീയ ആയുധമാണെന്നും മോദി മനസ്സിലാക്കിയതായി ലേഖനം വിശദീകരിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവും ‘ദ് ലാന്‍സെറ്റ്’ നടത്തുന്നുണ്ട്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ‘ആരോഗ്യം’ ഇന്ത്യയിലെ നിര്‍ണായക വിഷയമാകും.

രാജ്യത്തു തൊഴിലില്ലായ്മ വര്‍ധിക്കുന്നുവെന്നാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ മാസം ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. എന്നാല്‍ തൊഴിലില്ലായ്മ മാത്രമല്ല ആരോഗ്യവും രാജ്യം നേരിടുന്ന പ്രതിസന്ധിയാണെന്നു ലേഖനത്തില്‍ വ്യക്തമാക്കുന്നു. ഏകദേശം 10 കോടി ആളുകള്‍ക്ക് ഉപകാരപ്രദമാകുന്ന ‘ആയുഷ്മാന്‍ ഭാരത്’ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ രാജ്യത്തു നിലവാരമുള്ള ആരോഗ്യ സേവനങ്ങളും ചിലവു കുറഞ്ഞ ചികില്‍സാ രീതികളും നടപ്പാക്കാന്‍ സാധിക്കുമെന്നും ലേഖനം പറയുന്നു.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.