സ്വന്തം ലേഖകന്‍: പാക് സൈനികരുടെ തലവെട്ടാറുണ്ട്, പക്ഷേ പ്രദര്‍ശിപ്പിക്കാറില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. ഇന്ത്യന്‍ സൈനികര്‍ പാകിസ്താന് സൈനികരുടെ തലകള്‍ വെട്ടാറുണ്ടെന്നും എന്നാല്‍ അവ പ്രദര്‍ശിപ്പിക്കാറില്ലെന്നും പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് ഒരു ദേശീയ വാര്‍ത്താ ചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു വ്യക്തമാക്കിയത്.
പാകിസ്താന് രണ്ട് ഇന്ത്യന്‍ സൈനികരുടെ തല വെട്ടിയാല്‍ തിരിച്ച് പത്ത് പാക് സൈനികരുടെ തല വെട്ടുമെന്ന് 2014 ലോക്സഭാ തിരഞ്ഞെടുപ്പു വേളയില്‍ ബി ജെ പി പറഞ്ഞിരുന്നു. ഇത് ശരിക്കും സംഭവിക്കുന്നുണ്ടോ എന്നായിരുന്നു മന്ത്രിയോട് അവതാരകന്റെ ചോദ്യം. തലകള്‍ വെട്ടാറുണ്ടെന്നും എന്നാല്‍ അവ പ്രദര്‍ശിപ്പിക്കാറില്ലെന്നുമായിരുന്നു നിര്‍മലയുടെ മറുപടി.
2016ല്‍ നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയപ്പോള്‍ പാകിസ്താന് ഒരു പാഠം പഠിച്ചുവെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഭീകരരെ അനുവദിക്കാറില്ലെന്നും അതിര്‍ത്തിയില്‍ വച്ചു തന്നെ അവരെ ഇല്ലാതാക്കാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല